നാദാപുരം: മഞ്ഞപ്പിത്തം ബാധിച്ച് നാദാപുരം , കുറ്റ്യാടി താലൂക്ക് ആശുപത്രികളിൽ വിദ്യർത്ഥികളടക്കം അൻപതോളം പേർ ചികിത്സയിൽ. നരിപ്പറ്റ ആർഎൻഎം , വട്ടോളി നേഷണൽ, സംസ്കൃതം സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് .
വിദ്യാർത്ഥിനികൾക്കാണ് കൂടുതലായും രോഗം പിടിപെട്ടത്. കക്കട്ടിലെ കൂൾബാറിൽ നിന്ന് വെള്ളവും ജ്യൂസും കഴിച്ചവർക്കാണ് രോഗം പടർന്ന് പിടിച്ചത്.ആരോഗ്യ വകുപ്പിൽ പരാതി നൽകിയിട്ട് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ പരാതി പ്പെട്ടു. അടുത്ത ദിവസം പൊലീസിലും മറ്റും പരാതി നൽകാനാണ് തീരുമാനം.
നാദാപുരം, കക്കട്ട്, കൈവേലി, അരൂർ ,കായക്കൊടി സ്വദേശികൾക്കാണ് രോഗം പടർന്ന് പിടിക്കുനത്. രോഗം മൂർഛിച്ചതിനെ തുടർന്ന് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് നിരവധി പേർ വീടുകളിലേക്ക് പോയിട്ടുണ്ട്.
നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവർ : ചുണ്ടക്കാട്ടിൽ ആഷ്ലിൻ നിടുമണ്ണൂർ കായക്കൊടി, അനു കൃഷ്ണ ( 13 ), കുന്നോത്ത് സ്നേഹ പ്രിയ (24) അരൂർ ,കോട്ടേന്റെ പൊയിൽ ഷിബിൻ (26), കായക്കൊടി കണയംങ്കോട്ട് മീത്തൽ അമയ (15)കൈവേലി, തുളസിച്ചാലിൽ, ആദിത്വ (15), മുണ്യോട്ടുമ്മൽ കൈവേലി, കായക്കൊടി സ്നേഹ (14) ക ണയംങ്കോട്, നാദാപുരം നരിക്കാട്ടേരിയിലെ അശ്വിൻ (22), നരിപറ്റ വലിയ കണ്ടത്തിൽ അശ്വന്ത് (29), നാദാപുരം മിന്നു വട്ടക്കണ്ടി പാറമ്മൽ, ആര്യ ബാബു പാണ്ഡ്യ പാറമ്മൽ .