കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് പല നടിമാരും നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.
ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ച് മൂലം താന്‍ ധാരാളം തെലുങ്ക് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് പറയുകയാണ് മുംബൈ സ്വദേശിനിയായ നടി മഞ്ജരി ഫഡ്നിസ്.
തെലുങ്കില്‍ നിന്നു ധാരാളം ഓഫറുകള്‍ വന്നിരുന്നു എന്നും എന്നാൽ, സംവിധായകരുടെ കൂടെ കിടക്ക പങ്കിടണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും താരം പറയുന്നു.
അതിന് തയാറാകത്തതിനാല് താന്‍ ആ സിനിമകള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നും മഞ്ജരി കൂട്ടിച്ചേർത്തു.
കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ തുടര്‍ന്ന് പ്രതിഭാധനരായ ധാരാളം അഭിനേതാക്കള്‍ സിനിമാലോകത്തുനിന്നും പിന്മാറുന്നുണ്ട്.
അന്നത്തെ സംഭവങ്ങള്‍ തന്നെ കടുത്ത വിഷാദരോഗിയാക്കി. സാധാരണനിലയിലേക്ക് എത്താന്‍ തനിക്ക് സമയം വേണ്ടി വന്നു- മഞ്ജരി പറയുന്നു.
രോക്ക് സക്കോ തോ രോക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജരി. ജാനേ തു യ ജാനേ ന എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി ശ്രദ്ധ നേടിയത്.
ഇമ്രാന് ഖാനും ജനീലിയ ഡിസൂസയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ മഞ്ജരിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിലെ അഭിനയത്തിന് താരത്തെ തേടി പുരസ്കാരവുമെത്തി. പിന്നാലെ, തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം നിരവധി ചിത്രങ്ങളിൽ മഞ്ജരി അഭിനയിച്ചു.
മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിലൂടെയാണ് മഞ്ജരി മലയാളത്തിലെത്തുന്നത്.