മനസിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറയുമ്പോൾ അത് വല്ലാതെ അലട്ടിയിരുന്ന സമയമുണ്ട്. അഹങ്കാരിയാണെന്ന് വിചാരിച്ച് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ഞാൻ ഒരുപാട് പാട്ടുകൾ പാടുന്ന സമയത്ത് പ്രഗൽഭനായ ഒരു വ്യക്തി എന്നോട് വളരെ അഹങ്കാരിയല്ലേ എന്ന് ചോദിച്ചു. ഇരുപത്തിയഞ്ചോളം പ്രൊജക്ടുകൾ ഞാനില്ലാണ്ടാക്കിയെന്നും പറഞ്ഞു. നേരിട്ട് ഇങ്ങനെ പറഞ്ഞപ്പോൾ ഞെട്ടി.
മനസിനകത്ത് ഒരു വിഷമം തോന്നി. വേണമെന്ന് വച്ച് ഒരാളുടെ കരിയർ ഇല്ലാതാക്കുന്നത് വിഷമകരമാണെന്ന് മഞ്ജരി പറഞ്ഞു.