ലോകത്തെ ഏറ്റവും വിലയേറിയ ക്ലബ് മാഞ്ചസ്റ്റർ സിറ്റി തന്നെ

ലോ​​​ക ഫു​​​ട്‌​​​ബോ​​​ളി​​​ലെത​​​ന്നെ ന​​​മ്പ​​​ര്‍ വ​​​ണ്‍ ക്ല​​​ബ് ത​​​ങ്ങ​​​ൾത​​​ന്നെ​​​യെ​​​ന്ന് മാ​​​ഞ്ച​​​സ്റ്റ​​​ർ സി​​​റ്റി ഒ​​​രി​​​ക്ക​​​ൽകൂ​​​ടി ലോ​​​ക​​​ത്തോ​​​ടു വി​​​ളി​​​ച്ചുപ​​​റ​​​യു​​​ന്നു. ഇം​​​ഗ്ല​​​ണ്ടി​​​ലെ മാ​​​ത്ര​​​മ​​​ല്ല ലോ​​​ക​​​ഫു​​​ട്‌​​​ബോ​​​ളി​​​ലെത​​​ന്നെ ഏ​​​റ്റ​​​വും വി​​​ല​​​കൂ​​​ടി​​​യ താ​​​ര​​​ങ്ങ​​​ളു​​​ള്‍പ്പെ​​​ടു​​​ന്ന ക്ല​​​ബ്ബെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് മാ​​​ഞ്ച​​​സ്റ്റ​​​ർ സി​​​റ്റി​​​ക്ക് സ്വ​​​ന്തം. സൂ​​​പ്പ​​​ര്‍ താ​​​ര​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യംകൊ​​​ണ്ട് ശ്ര​​​ദ്ധേ​​​യ​​​രാ​​​യ റ​​​യ​​​ല്‍ മാ​​​ഡ്രി​​​ഡ് അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ന്‍ ടീ​​​മു​​​ക​​​ളെ പി​​​ന്ത​​​ള്ളി​​​യാ​​​ണ് സി​​​റ്റി​​​യു​​​ടെ കു​​​തി​​​പ്പ്.

87.8 കോടി‍ യൂ​​​റോ​​​യാ​​​ണ് മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി​​​യു​​​ടെ താ​​​ര​​​മൂ​​​ല്യം. ഇ​​​ന്ത്യ​​​ന്‍ രൂ​​​പ​​​യി​​​ല്‍ 6,393 കോ​​​ടി​​​യോ​​​ളം വ​​​രും ഈ ​​​തു​​​ക. പി​​​എ​​​സ്ജി താ​​​ര​​​മൂ​​​ല്യത്തി​​​ൽ യൂ​​​റോ​​​പ്പി​​​ല്‍ ര​​​ണ്ടാ​​​മ​​​ത്. 6385 കോ​​​ടി രൂ​​​പ​​​യാ​​​ണ് പി​​​എ​​​സ്ജി ചെ​​​ല​​​വി​​​ട്ട​​​ത്.

ഇം​​​ഗ്ലീ​​​ഷ് ഫു​​​ട്‌​​​ബോ​​​ളി​​​ലെ അ​​​തി​​​കാ​​​യന്മാ​​​രാ​​​യ മാ​​​ഞ്ച​​​സ്റ്റ​​​ര്‍ യു​​​നൈ​​​റ്റ​​​ഡും താ​​​ര​​​ങ്ങ​​​ള്‍ക്കുവേ​​​ണ്ടി പ​​​ണ​​​മൊ​​​ഴു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ പി​​​ശു​​​ക്ക് കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. 74.7 കോടി‍ യൂ​​​റോ​​​യാ​​​ണ് യു​​ണൈ​​​റ്റ​​​ഡി​​​ന്‍റെ താ​​​ര​​​മൂ​​​ല്യം.

 

Related posts