കൊച്ചി: മഞ്ചേശ്വരത്ത് പി.ബി. അബ്ദുൾ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ നൽകിയ ഹർജിയിലെ നടപടികൾ തുടരണമോയെന്നു ഹൈക്കോടതി. ഇന്ന് കേസ് പരിഗണിക്കവേയാണു പരാതിക്കാരനോട് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. രണ്ടു ദിവസത്തിനകം വിവരം അറിയിക്കാമെന്നു കെ. സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കള്ളവോട്ട് നേടിയാണ് അബ്ദുൾ റസാഖിന്റെ വിജയമെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ ഹർജി.