സ​ന്താ​ന സൗ​ഭാ​ഗ്യം ഉറപ്പ്‌! വീ​ട്ട​മ്മ​യി​ൽ നി​ന്നു അ​ഞ്ചു പ​വ​ൻ ത​ട്ടി​യെ​ടു​ത്ത മ​ന്ത്ര​വാ​ദി​ക്ക് മുട്ടന്‍പണി; സംഭവം മഞ്ചേരിയില്‍

മ​ഞ്ചേ​രി: കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​ന്പ​തി​ക​ൾ​ക്കു സ​ന്താ​ന സൗ​ഭാ​ഗ്യം വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ചു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന മ​ന്ത്ര​വാ​ദി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.

കാ​ടാ​ന്പു​ഴ കു​ണ്ടി​ൽ മു​ഹ​മ്മ​ദ്കു​ട്ടി എ​ന്ന കു​ണ്ടി​ൽ കു​ഞ്ഞാ​ക്ക​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി കെ.​പി ജോ​ണ്‍ ത​ള്ളി​യ​ത്.

2015 സെ​പ്തം​ബ​ർ 21നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വെ​ങ്ങാ​ട്ട​ന്പ​ലം തെ​യ്യാ​ല സ്വ​ദേ​ശി​നി​യാ​യ 24 കാ​രി​യും ഭ​ർ​ത്താ​വു​മാ​ണ് സ​ന്താ​ന​ല​ബ്ദി​ക്കാ​യി മ​ന്ത്ര​വാ​ദി​യെ സ​മീ​പി​ച്ച​ത്.

2020 ഫെ​ബ്രു​വ​രി 15നാ​ണ് ദ​ന്പ​തി​ക​ൾ കാ​ടാ​ന്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​സ്ഐ കെ.​എ​ൻ ജോ​ണ്‍ ആ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment