‘ഇതാണോ സാധനം?’ അപമാനിച്ച സംവിധായകനെതിരേ ആഞ്ഞടിച്ച് മഞ്ജിമ

tjrtjരണ്ടാം വരവില്‍ മലയാളത്തില്‍ കാലുറപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും മഞ്ജിമ മോഹന്‍ എന്ന യുവതാരത്തിന് തമിഴ് സിനിമാസ്വാദകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലെ നായികയായിട്ടായിരുന്നു മഞ്ജിമയുടെ രണ്ടാം വരവ്. എന്നാല്‍ ആ സിനിമയിലെ അഭിനയത്തിലൂടെ ഏറെ വിമര്‍ശനങ്ങളും  ഏറ്റു വാങ്ങേണ്ടി വന്നു മഞ്ജിമയ്ക്ക്.

തമിഴില്‍ ഒരുകൈ പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മഞ്ജിമയ്ക്ക് കിട്ടിയത് കൈനിറയെ ചിത്രങ്ങളാണ്. എന്തിനേറെ? ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തില്‍ നായികയാവാനുള്ള ഭാഗ്യം പോലും മഞ്ജിമയ്ക്ക് കിട്ടി. എന്നാല്‍ തമിഴിലെ ഒരു സംവിധായകന്‍ തന്നെ അപമാനിച്ചു എന്ന ആരോപണവുമായാണ് മഞ്ജിമ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗൗതം മോനോന്‍ സംവിധാനം നിര്‍വ്വഹിച്ച അച്ചം എന്‍പത് മദമയെടാ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമാണ് തമിഴില്‍ നിന്ന് തന്നെ മറ്റൊരു ഓഫര്‍ കിട്ടിയത്. ഓഫര്‍ സ്വീകരിച്ച് സംവിധായകനെ കാണാന്‍ ചെന്നു. എന്നെ കണ്ടപ്പോള്‍  ‘ ഇതാണോ സാധനം? ഇത്രയും തടിയുള്ളവരെ എങ്ങനെ നായികയാക്കും? ‘ എന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചു. ആ ക്ഷണം ഞാന്‍ അവിടെ നിന്നിറങ്ങി. മഞ്ജിമ പറയുന്നു.

തന്നെ തടിച്ചി എന്ന് വിളിച്ചതിലോ നായികയാക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞതിലോ അല്ല തനിക്ക് ദുഖമെന്നും മറിച്ച്, ഒരു സാമാന്യ മര്യാദ കാണിക്കാന്‍ അയാള്‍ തയാറാകാത്തതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്നും മഞ്ജിമ പറഞ്ഞു. ഇത്തരം അപമാനം ഇതാദ്യമാണെന്നും ഇത്തരക്കാരുടെ കൂടെ അഭിനയിക്കാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും നടി കൂട്ടിച്ചേര്‍ത്തു.

Related posts