നടി മഞ്ജിമാ മോഹന് വലിയൊരു ആഗ്രഹമുണ്ട്. ജയലളിതയുടെ ബയോപിക്കിൽ അഭിനയിക്കണം, അതും ജയലളിതയായി. ഒരു അഭിമുഖത്തിനിടെ മഞ്ജിമ പറഞ്ഞ ഇക്കാര്യം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
തമിഴ്നാടിന്റെ മുൻമുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കിൽ ജയലളിതയായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു നടി പറഞ്ഞത്. ജയലളിതയുടെ ധൈര്യം തന്നെ ഒത്തിരി ആകർഷിച്ചിരുന്നതായിട്ടും നടി പറയുന്നു. 2016 ൽ ജയലളിത മരിച്ചപ്പോൾ തമിഴ്നാടിന്റെ ഉരുക്ക് വനിത എന്ന് ജയലളിതയെ മഞ്ജിമ വിശേഷിപ്പിച്ചിരുന്നു.
ബാലതാരമായി സിനിമയിലെത്തിയ മഞ്ജിമ മോഹൻ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയുടെ ജോഡിയായി ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. സിനിമയിലെ ഡെയ്സി ജോർജ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വടക്കൻ സെൽഫിക്ക് ശേഷം തെലുങ്ക്, തമിഴ് എന്നീ ഭാഷാ ചിത്രങ്ങളിലേക്ക് മഞ്ജിമ ചുവട് മാറുകയായിരുന്നു. തമിഴിലും തെലുങ്കിലുമായി നാലു സിനിമകളിൽ നടി അഭിനയിച്ച് കഴിഞ്ഞു. ഇനി മലയാളത്തിൽ നിർമിക്കുന്ന സം സം ആണ് ചിത്രീകരണം നടക്കുന്ന മഞ്ജിമയുടെ സിനിമ. റോമാന്റിക് ത്രില്ലറായ അച്ചം എൻപത് മദമയെടാ എന്ന സിനിമയിലെ മഞ്ജിമയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.