ബാലതാരമായി മലയാള സിനിമാപ്രേക്ഷകരുടെ മനം കീഴടക്കിയ മഞ്ജിമ മോഹന്‍ നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറിയത്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഞ്ജിമ അഭിനയിച്ചു. അടുത്തിടെ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്ന ആ ദിനങ്ങളുടെ ഓര്‍മയ്ക്കായി താരം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
സ്വന്തം കാലില്‍ ഉടന്‍ നടക്കാനാവില്ലെന്ന് ആ കാലത്ത് ചിന്തിച്ചിരുന്നെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വയം വിശ്വസിക്കണമെന്നും താരം കുറിക്കുന്നു.
വാക്കറിനൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്. എന്റെ ‘വാക്കര്‍’ ദിവസങ്ങളിലേക്കുള്ള ത്രോബാക്ക്. സ്വന്തം കാലില്‍ നടക്കുകയെന്നത് യാഥാര്‍ഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങള്‍.
പക്ഷേ ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളില്‍ത്തന്നെ വിശ്വസിക്കുക. നീ ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു, ഇനി വരുന്നതും തരണം ചെയ്യും. മഞ്ജിമ കുറിച്ചു.