ചിമ്പു കാരണം മനസു മടുത്തെന്ന് മഞ്ജിമ

manjimaമലയാളത്തില്‍നിന്നും തമിഴിലെത്തിയ നടിയാണ് മഞ്ജിമ മോഹന്‍. ബാലതാരമായി വന്ന് വടക്കന്‍ സെല്‍ഫിയിലൂടെ നായികയായ നടി തമിഴിലേക്കും ചേക്കേറിയിരിക്കുന്നു. എന്നാല്‍ തമിഴിലെ ആദ്യ ചിത്രത്തിന്റെ റിലീസിംഗ് വൈകുന്നതിന്റെ ദു:ഖത്തിലാണ് മഞ്ജിമ. കാരണക്കാരനായ ചിമ്പു കാരണം മനസു മടുത്തെന്നും നടി പറയുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘അച്ചം എന്‍പത് മടിമയെടാ’ എന്ന ചിത്രത്തിന്റെ റിലീസ് അനാവശ്യമായി വൈകിയ സാഹചര്യത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍.

തമിഴില്‍ നല്ലൊരു സംവിധായകനൊപ്പം തുടക്കം കുറിയ്ക്കാന്‍ കഴിഞ്ഞിട്ടും, ആദ്യ ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ തനിക്ക് വലിയ വിഷമം തോന്നി. ചിമ്പുവിന്റെ മിക്ക്യ ചിത്രങ്ങളും റിലീസിംഗ് പല കാരണങ്ങളാല്‍ വൈകാറുണ്ട്. ചിമ്പുവിന്റെ ഏറ്റവും ഒടുവില്‍ റിലീസായ വാലു, ഇത് നമ്മ ആള് എന്നീ ചിത്രങ്ങളും ഒരുപാട് നാള്‍ക്കു ശേഷമാണ് വെളിച്ചം കണ്ടത്. ചിത്രത്തിന്റെ റിലീസിംഗ് വൈകുന്നതിനുള്ള കാരണം നായകന്‍ ചിമ്പുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related posts