ഒരു വടക്കൻ സെൽഫിയിൽ ചാൻസ് ചോദിച്ച് വാങ്ങിയതാണ്. ഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമകളിലേക്ക് അവസരങ്ങൾ വന്നിരുന്നെങ്കിലും അതെല്ലാം വേണ്ടെന്ന് വച്ചു.
എന്നാൽ അവസാനം ഇതുതന്നെയാണ് എനിക്ക് വേണ്ടതെന്ന് തോന്നിയപ്പോൾ വിനീതിനോട് അവസരം ചോദിച്ചു വാങ്ങുകയായിരുന്നു. സിനിമയിലെ കരച്ചിൽസീൻ ട്രോളായെങ്കിലും എനിക്ക് ഗുണം ചെയ്തു.
വളരെ ആത്മാർഥമായിട്ടാണ് അത് ചെയ്തത്. ഒരുപക്ഷേ, കുട്ടിമഞ്ജിമയുടെ ഇമേജ് ഉള്ളതുകൊണ്ടാകും അതു ട്രോളായത്.
സിനിമ റിലീസായശേഷം തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരം ആ സീൻ നീക്കാമോ എന്നു വിനീതിനോട് ചിലർ ചോദിച്ചിരുന്നു.
നാട്ടിൽ അങ്ങനെയാണെങ്കിലും തമിഴിൽ ആ സീനാണ് ഭാഗ്യം തന്നത്. സിനിമയുടെ ട്രെയ്ലർ കണ്ട് ഗൗതം മേനോൻ എന്റെ നമ്പർ വാങ്ങിയെന്ന് വിനീതേട്ടൻ പറഞ്ഞപ്പോൾ പറ്റിക്കുകയാണെന്നാണ് കരുതിയത്.
പിന്നെയൊരു ദിവസം മാളിൽ നിൽക്കുമ്പോൾ സാറിന്റെ കോൾ വന്നു. ഓഡിഷനു വേണ്ടി ചെല്ലാൻ. നാട്ടിൽ കരച്ചിൽ ട്രോളായെങ്കിലും അതാണ് തമിഴിൽ ഭാഗ്യമായത്. -മഞ്ജിമ