കളിയൂഞ്ഞാല് എന്ന ചിത്രത്തില്‍ ബാലനടിയായി വെള്ളിത്തിരയിലെത്തിയ താരമാണ് മഞ്ജിമ മോഹന്‍. മയില്പീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം തുടങ്ങി നിരവധി സിനിമകളില്‍ മഞ്ജിമ ബാലതാരമായെത്തി. 2015 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫിയിലാണ് ആദ്യമായി നായികയായെത്തിയത്.
പിന്നീടു തമിഴിലും തെലുങ്കിലും നടി അഭിനയിച്ചു. നടന് കാര്‍ത്തിക്കിന്റെ മകനും നടനുമായ ഗൗതം കാര്‍ത്തിക് ആണ് മഞ്ജിമയുടെ ഭര്‍ത്താവ്. തമിഴ്നാടിന്റെ മരുമകളായി പോയാലും കേരളത്തിലെ ആചാരങ്ങളും ഉത്സവങ്ങളും ഒന്നും മഞ്ജിമ മാറ്റി നിര്‍ത്തുന്നില്ല.
അതിനുള്ള തെളിവാണ് മഞ്ജിമ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍. ഓണത്തിന് മുന്നോടിയായി എടുത്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഈ ഓണത്തിന്റെ ചടുലമായ നിറങ്ങളും ആഘോഷങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സ്നേഹവും സമൃദ്ധിയും നിറയ്ക്കട്ടെ. നമുക്ക് ഒരുമയുടെ ആത്മാവിനെ പരിപോഷിപ്പിക്കാം, ഉള്‍ക്കൊള്ളാം… എന്ന ക്യാപ്ഷനോടെയാണ് മഞ്ജിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.