തിരക്കഥയ്ക്ക് പ്രാധാന്യം: മഞ്ജിമ മോഹൻ
തിരക്കഥയ്ക്ക് തന്നെയാണ് ആദ്യം പ്രധാന്യം കൊടുക്കുക. എന്റെ കഥാപാത്രത്തിന്റെ പ്രാതിനിധ്യം നോക്കും, നായകന് ആരാണെന്ന് നോക്കി ഇതുവരെ സിനി ചെയ്തില്ല.
നിവിന്‍ വിളിക്കുകയും നല്ല തിരക്കഥ തരികയും ചെയ്താല്‍ തീര്‍ച്ചയായും അഭിനയിക്കും. ഒരു വടക്കന്‍ സെല്‍ഫിയും മിഖായേലിലും നിവിനൊപ്പം അഭിനയിച്ചു.
നിവിന്റെ സിനിമയില്‍ അതിഥി വേഷമാണെങ്കില്‍ പോലും ചെയ്യും. അത് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ്.
എല്ലാവർക്കും നന്ദി: മാധവൻ
എന്റെ ആദ്യ ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അലൈപായുതേയുടെ 20 വർഷം. എന്നേയും ചിത്രത്തിന്റെ ഓർമകളും നിലനിർത്തിയ എല്ലാവർക്കും നന്ദി. –
വല്ലാതെ വേദനിപ്പിച്ചു: നാഗാർജുന
ഗോസിപ്പുകളൊക്കെ പലപ്പോഴും ചിരിക്കു വകയാണ്. എന്റെ നായികമാരുമായൊക്കെ കുടുംബത്തിനും നല്ല ബന്ധമാണ്. ഇല്ലാത്ത ഗോസിപ്പുകളുടെ പേരില്‍ നല്ല സൗഹൃദങ്ങളൊന്നും ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിന്നില്ല.
അതേ സമയം അനുഷ്ക ഷെട്ടിയ്ക്കൊപ്പം വന്ന ഗോസിപ്പ് എന്നെ വേദനിപ്പിച്ചു. ഞാനും അനുഷ്കയും ഡേറ്റിംഗിലാണെന്ന് ഗോസിപ്പുകള്‍ വന്നതിന് തൊട്ടു പിന്നാലെ എന്റെ മകന് നാഗചൈതന്യയെയും അനുഷ്കയെയും ചേര്‍ത്തും ഗോസിപ്പുകള്‍ പ്രചരിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. –
സംവിധാനം ജീവിതാഭിലാഷം: ഹണിറോസ്
സിനിമ സംവിധാനം ചെയ്യണമെന്നത് ജീവിതാഭിലാഷമാണ്. സിനിമയിലെത്തിയ കാലം മുതല്‍ ഇതിനായി സംവിധായകരെ നിരീക്ഷിക്കാറുണ്ടായിരുന്നു.
യഥാര്‍ഥത്തില്‍ സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്. ഒരുപാട് പേരെ ഒരുമിച്ച് കണ്ട്രോള് ചെയ്യേണ്ട വലിയ ഒരു ജോലി. അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാന്‍ സംവിധായകരെ നിരീക്ഷിക്കാറുണ്ട്, അത് സംവിധാനം ചെയ്യാന്‍ പഠിക്കുവാനാണ്. –