
ബാലതാരമായി സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ മനസ് കവർന്ന് വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹൻ. മലയാളത്തിന് പുറമെ തമിഴിലും തിരക്കേറിയ താരമാണ് മഞ്ജിമ.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ ആവശ്യപ്പെട്ട് മഞ്ജിമ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു.
കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങൾ വീടിനകത്ത് തന്നെയിരിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. എന്നാൽ താരത്തിന്റെ ഈ ട്വീറ്റിന് നേരേ ഒരാൾ മോശം ഭാഷയിലാണ് പ്രതികരിച്ചത്.
“വീട്ടിലിരുന്നാൽ നിങ്ങൾ ഭക്ഷണം നൽകുമോ’ എന്നാണ് ഇയാൾ കമന്റ് ചെയ്തത്. ഇയാളുടെ കമന്റിന് മറുപടിയുമായി മഞ്ജിമ എത്തിയിരിക്കുകയാണ്.
ഇപ്പോഴും നമുക്കിടയിൽ ഇത്തരം ആളുകൾ ഉണ്ട്. പലപ്പോഴും ഇത്തരം ട്വീറ്റുകൾക്ക് മറുപടി നൽകാറില്ല. ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്.
ജോലിക്ക് പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്നത് ചിലർക്ക് എളുപ്പമാണെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി സഹോദരാ.. ഞങ്ങൾക്കാർക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല മഞ്ജിമ കുറിച്ചു.