പ്രണയം തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയതാരം മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും.
ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ ഉണ്ടായിരുന്നെങ്കിലും രണ്ട് പേരും ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നില്ല. 2019ൽ റിലീസായ ദേവരാട്ടം ആണ് രണ്ട് പേരും ഒരുമിച്ച് അഭിനയിച്ച സിനിമ.
ഒരു കാവൽ മാലാഖയെപ്പോലെയാണ് ജീവിതത്തിലെ പ്രതിന്ധിഘട്ടത്തിൽ ഗൗതം കടന്ന് വന്നത്. ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് മാറ്റി.
കൈതാങ്ങായി ഒപ്പം നിന്ന് കുറവുകളെ അംഗീകരിക്കാൻ പഠിപ്പിച്ചു. ഞാൻ എങ്ങനെയാണോ അതുപോലെ എന്നെ സ്നേഹിച്ചു.
എനിക്ക് എന്നും എപ്പോഴും പ്രിയപ്പെട്ടത് നീയാണെന്നും മഞ്ജിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മഞ്ജിമയുമായുള്ള പ്രണയം ഗൗതമും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
ബാലതാരമായാണ് മഞ്ജിമ അഭിനയരംഗത്ത് എത്തിയത്. കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായിട്ടാണ് തുടക്കം.
മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങീ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.
2015ൽ ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഞ്ജിമ വേഷമിട്ടിട്ടുണ്ട്. പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ്.
നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. മണിരത്നം ചിത്രമായ കടലിലൂടെയായിരുന്നു അരങ്ങേറ്റം.