കനത്ത മഞ്ഞ് വീഴ്ചയെയും തണുപ്പിനെയും അവഗണിച്ച് മുട്ടയ്ക്ക് അടയിരിക്കുന്ന അമ്മ പരുന്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.
ശരീരം മുഴുവന്‍ മഞ്ഞ് മൂടിയിട്ടും എഴുന്നേറ്റ് പോകുവാന്‍ പരുന്ത് തയാറായില്ല.
മരക്കൊമ്പിന് മുകളിലാണ് അമ്മ പരുന്ത് കൂടൊരുക്കിയത്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വന്നതിന് ശേഷമാണ് അമ്മ പരുന്ത് ഇരുന്നിടത്തു നിന്നും എഴുന്നേറ്റത്.
മുട്ട വിരിഞ്ഞ് പുറത്തെത്തി കഴിഞ്ഞിട്ടും അമ്മ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നുണ്ട്. ഏറെ ഹൃദയഹാരിയായ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.