തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ. ചിത്രത്തെക്കാൾ വൈറലായത് ഫോട്ടോഗ്രാഫറുടെ പേരാണ്.
ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത് പ്രീസ്റ്റ് സിനിമയ്ക്കിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു വാരിയർ പ്രേക്ഷകർക്കായി പങ്കുവച്ചത്.
മലയാളസിനിമയുടെ തന്നെ പ്രശസ്ത ഫോട്ടോഗ്രാഫർ മമ്മൂക്കയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്ന് മഞ്ജു കുറിക്കുന്നു. ഈ ചിത്രങ്ങൾ തനിക്കൊരു നിധിയാണെന്നും മമ്മൂക്കയ്ക്കു നന്ദി പറയുന്നുവെന്നും മഞ്ജു പറഞ്ഞു.