ഉദാഹരണം സുജാത കാണുന്നതിന് ക്ഷണിക്കാന്‍ എന്ന പേരില്‍ മഞ്ജു വാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത് നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കലുകൂലമായി കോടതിയില്‍ ഉന്നയിക്കാന്‍ ദിലീപ് ശ്രമിക്കുമെന്ന് റിപ്പോര്‍ട്ട്. തന്നെ മനപൂര്‍വ്വമായി കേസില്‍ പ്രതിയാക്കാന്‍ തന്റെ ശത്രുപക്ഷത്തിലുള്ളവര് സര്‍ക്കാരിനെയും കരുവാക്കിയെന്ന് സ്ഥാപിക്കാന്‍ അനവസരത്തിലെ ഈ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നാണ് ദിലീപിന് അഭിഭാഷകന് നല്കിയ നിയമോപദേശമെന്നാണ് സൂചന. മുമ്പ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മഞ്ജു വാര്യര്‍ തന്നെ പ്രതിയാക്കാന്‍ വേണ്ടി സര്‍ക്കാരിനെ കൂട്ടുപിടിച്ച് നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നു അതെന്നാണ് ദിലീപ് ആരോപിച്ചിരുന്നത്.
അതിനെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ് മഞ്ജു, മുഖ്യമന്ത്രിയുമായി നടത്തിയ പുതിയ കൂടിക്കാഴ്ച. മഞ്ജു പുതിയ ചിത്രം കാണാന്‍ തന്നെ ക്ഷണിക്കാനെത്തിയ കാര്യം മുഖ്യമന്ത്രി തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. മഞ്ജുവും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്ന ചിത്രവും ഇതോടൊപ്പം ചേര്‍ത്തിരുന്നു. വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ. കേസിന്റെ വിചാരണ വേളയില്‍ ദിലീപ് പ്രധാനമായും ഉന്നയിക്കുന്ന ആരോപണം മഞ്ജുവിന്റെ ഈ കൂടിക്കാഴ്ച തന്നെയായിരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പവും സ്വാധീനവും മഞ്ജു വാര്യര്‍ സ്ഥാനത്തും അസ്ഥാനത്തും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി സിനിമാ മേഖലയില്‍ തന്നെ പലര്‍ക്കുമുണ്ട്. ആരാധകര്‍ പോലും വിമര്‍ശനവുമായി രംഗത്തെത്തിയതോടെ മഞ്ജു വാര്യരും പുലിവാല് പിടിച്ച അവസ്ഥയിലാണിപ്പോള്‍.