കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവാര്യർ വിചാരണക്കോടതിയിൽ മൊഴി നൽകി. ആക്രമിക്കപ്പെട്ട നടിയോടു അടുപ്പമുള്ള മഞ്ജു ഇന്നലെ കോടതിയിലെത്തി മൊഴി നല്കുകയായിരുന്നു.
രാവിലെ ഒൻപതരയോടെ കോടതിയിലെത്തിയ മഞ്ജു പ്രോസിക്യൂട്ടറുമായി വിശദമായ ചർച്ച നടത്തിയശേഷമാണു ജഡ്ജി ഹണി വർഗീസിനു മുന്നിലെത്തിയത്.
പ്രതിക്കൂട്ടിൽ പൾസർ സുനിക്കൊപ്പം ദിലീപുമുണ്ടായിരുന്നു. ഉച്ചയ്ക്കു ദിലീപ് കോടതിക്കു പുറത്തേക്കു പോയി. പ്രതിഭാഗത്തിന്റെ സാക്ഷി വിസ്താരമുള്ളതുകൊണ്ടു സമയം കഴിയും വരെ മഞ്ജു കോടതിയിൽ തുടർന്നു.
സിദ്ദിഖും ബിന്ദു പണിക്കരും ഇന്നലെ സാക്ഷി മൊഴി നൽകി. നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യവിചാരണയാണ് നടക്കുന്നത്. ഇരയുടെ താത്പര്യം കണക്കിലെടുത്താണിത്. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ മൊഴിയും രഹസ്യമായി തുടരും.