മകളുടെ സംരക്ഷണ ചുമതല ആവശ്യപ്പെട്ട് മഞ്ജു കോടതിയിലേയ്ക്ക് ?

manjuമകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മഞ്ജു വാരിയര്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സൂചന. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതോടെ ദിലീപിന് മഞ്ജു വാര്യരില്‍ പിറന്ന മകളായ മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ടായിരുന്നു. എന്നാ്ല്‍ ഈ ചോദ്യങ്ങള്‍ക്കുത്തരവുമായാണ് മഞ്ജു ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും  അതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്നും പറയുന്നു.നടി ആക്രമിക്കപ്പെട്ട സംഭവം കേരളീയ സമൂഹത്തില്‍ മഞ്ജു നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അക്രമത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. എന്തായാലും ദിലീപ് ജയിലിലായ സാഹചര്യത്തില്‍ മകളെ തന്റെ കൂടെ അയയ്ക്കാന്‍ കോടതി സമ്മതിക്കുമെന്നാണ് മഞ്ജുവിന്റെ പ്രതീക്ഷ.

Related posts