അ​വ​ർ വ്യാ​ജന്മാ​ർ, വി​ശ്വ​സി​ക്ക​രു​ത്: മ​ഞ്ജു വാ​ര്യ​ർ

ത​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ കൂ​ടി പ്ര​ച​രി​ക്കു​ന്ന പോ​സ്റ്റുകൾ വായിക്കരുതെന്ന് ത​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​ർ.​ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

’ഫേ​സ്ബു​ക്കി​ല​ട​ക്കം പ​ല സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും എ​ന്‍റെ പേ​രി​ൽ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​നേ​കം പേ​ജു​ക​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞു. അ​തെ​ന്തി​നാ​ണെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. പ്രേ​ക്ഷ​ക​രു​മാ​യി നേ​രി​ട്ടു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി എ​നി​ക്ക് ഒ​രേ ഒ​രു VERIFIED FACEBOOK PAGE മാത്രമേ ഉ​ള്ളൂ. നി​ങ്ങ​ൾ കാ​ണു​ന്ന blue tick അ​ട​യാ​ളം ആ​ണ് ഇ​തി​ന്‍റെ ആ​ധി​കാ​രി​ക​ത​യെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്നും മ​റ്റ് പേ​ജു​ക​ളി​ലും മ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​രു​ന്ന ഓ​രോ പോ​സ്റ്റും എ​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ആ​ണെ​ന്നും എ​ന്നെ സ്നേ​ഹി​ക്കു​ന്ന, എ​ന്‍റെ വാ​ക്കു​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന ഓ​രോ​രു​ത്ത​രും അ​റി​യ​ണം എ​ന്നെ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്.’ എ​ന്നാ​ണ് ഇ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

നി​ര​വ​ധി സി​നി​മാ താ​ര​ങ്ങ​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ർ മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts