നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തി. തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അന്ത്യോപചാരമര്‍പ്പിച്ചത്.
ഒരു മണിക്കൂറിലധികം മരണവീട്ടിലുണ്ടായിരുന്ന ഇരുവരും മഞ്ജു വാര്യരുടെ സഹോദരന് മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. അര്‍ബുദബാധിതനായിരുന്ന മാധവ വാര്യര്‍ ഞായറാഴ്ചയാണ് മരണമടഞ്ഞത്. 73 വയസ്സായിരുന്നു. പുള്ളിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്ക്കാരം കഴിഞ്ഞു.
ഏറെ നാളായി ചികിത്സയിലായിരുന്ന മാധവന് വാര്യര്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍. നടന് മധുവാര്യര്‍ മകനാണ്. ഭാര്യ ഗിരിജ വാര്യര്‍.
വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വേര്‍പിരിയലായിരുന്നു ചലച്ചിത്ര താരങ്ങളായിരുന്ന ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015ലാണ് വിവാഹ മോചിതരായത്. അച്ഛന് ദിലീപിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മകള്‍ മീനാക്ഷി അമ്മയില്‍ നിന്നും പൂര്‍ണ്ണമായും അകന്നു കഴിയുകയാണ് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ മഞ്ജുവിന്റെ അച്ഛന്റെ മരണവേളയില്‍ എല്ലാ പ്രശ്നങ്ങളും മറന്ന് ദിലീപ് മഞ്ജുവിന്റെയും കുടുംബത്തിന്റെയും അരികിലെത്തിയത് ശ്രദ്ധയാകര്‍ഷിക്കുന്ന പ്രവര്‍ത്തിയായി. മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവനും ഒരു കാന്‍സര്‍ സര്‍വൈവര്‍ ആണ്.