തളിപ്പറമ്പ്: നൃത്തപഠനത്തിന്റെ ആദ്യചുവടുകളില്‍ കൂടെയുണ്ടായിരുന്ന ബാല്യകാല സുഹൃത്തിനെ തേടി നടി മഞ്ജുവാര്യര്‍ ബക്കളത്തെത്തി. ഇന്നലെരാത്രി എട്ടരയോടെയാണ് വിവാദങ്ങൾക്കെല്ലാം അവധി നൽകി ബക്കളത്തെ കൂട്ടുകാരി സംഘമിത്ര ബിജുവിന്റെ വീട്ടില്‍ മഞ്ജു എത്തിയത്. നൃത്താധ്യാപകനും പ്രിയ ഗുരുനാഥനുമായ പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ എന്‍.വി. കൃഷ്ണന് മാസ്റ്ററെ കണ്ടശേഷം തൃക്കരിപ്പൂരില്‍ നടന്ന നാടകോത്സവത്തിലും പങ്കെടുത്തശേഷമാണ് മഞ്ജുവാര്യർ സംഘമിത്രയുടെ വീട്ടിലെത്തിയത്.
മഞ്ജുവാര്യരും കൃഷ്ണന് മാസ്റ്ററുടെ കുടുംബവുമായി വര്‍ഷങ്ങളായുള്ള അടുപ്പമാണുള്ളത്. മഞ്ജു അദ്ദേഹത്തോടും മകളോടുമൊപ്പം അനവധി നാട്യാഞ്ജലികള് അവതരിപ്പിച്ചിട്ടുണ്ട്. സംഘമിത്രയുടെ ബക്കളത്തെ ഭര്‍തൃഗൃഹത്തില്‍ എത്തിയ മഞ്ജുവാര്യർ രാത്രി പത്തരവരെ ബാല്യകാല സുഹൃത്തിനും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ശേഷമാണ് തിരിച്ചുപോയത്.