വര്‍ഷങ്ങള്‍ക്കുമുമ്പ് പത്രം എന്ന സിനിമയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിരുന്നു.
ആ വേഷത്തിനായി ദിവസങ്ങളോളം ഞാന്‍ സിനിമയുടെ സെറ്റില്‍ എത്തിയിട്ടുണ്ട്. അവിടെ വച്ചാണ് ഞാന്‍ ആദ്യമായി മഞ്ജു വാര്യരെ കാണുന്നത്.
അന്നുമുതല്‍ അവരുടെ കടുത്ത ആരാധകനായിരുന്നു ഞാന്‍. വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിത്തന്നെ കാണുന്നു.
എന്നും ചിരിച്ച മുഖത്തോടെയാണ് ഞാന്‍ മഞ്ജുവിനെ കണ്ടിട്ടുള്ളത്. മേരി ആവാസ് സുനോയുടെ സെറ്റില്‍ വന്നപ്പോഴും മഞ്ജു വളരെ പോസിറ്റീവ് ആയിട്ടാണ് ഓരോരുത്തരോടും ഇടപെട്ടത്.
ഒരു സീനിയര്‍ ആക്ടര്‍ എന്ന ചിന്തയെല്ലാം മാറ്റിവെച്ച് സംവിധായകന്റെ ഓരോ നിര്‍ദേശത്തെയും ഉള്‍ക്കൊണ്ട് അതിനനുസരിച്ച് അഭിനയിക്കുന്ന മഞ്ജുവിനെയാണ് ഞാന്‍ കണ്ടത്.
ഓരോ സീനിലും അവര്‍ അഭിനയിക്കുന്നത് കാണാന്‍തന്നെ ഭയങ്കര രസമാണ്. ഓരോ സീനും വളരെ നാച്വറലായി അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് ഒരേസമയം എന്നെ പ്രചോദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു.
-ജയസൂര്യ