ഭീഷണിപ്പെടുത്തൽ, ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ മ​ഞ്ജു വാ​ര്യ​ർ ഫെ​ഫ്ക​യ്ക്ക് ക​ത്ത് ന​ൽ​കി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ ഭീ​ഷ​ണി സൂ​ചി​പ്പി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​ർ സി​നി​മ സം​വി​ധാ​യ​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക​യ്ക്ക് ക​ത്ത് ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​തെ പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്ന് ഫെ​ഫ്ക വ്യ​ക്ത​മാ​ക്കി. ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ അ​മ്മ സം​ഘ​ട​ന​യ്ക്കും മ​ഞ്ജു വാ​ര്യ​ര്‍ ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ മ​ഞ്ജു തിങ്കളാഴ്ച ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ​യെ നേ​രി​ല്‍​ക്ക​ണ്ടാ​ണ് മ​ഞ്ജു വാ​ര്യ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്. ത​ന്നെ​യും ത​ന്‍റെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും സി​നി​മ​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നും അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി.

പിന്നാലെ മ​ഞ്ജു വാ​ര്യ​ക്കെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ശ്രീ​കു​മാ​ർ മേ​നോ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് പോ​സ്റ്റി​ൽ അദ്ദേഹം ഉ​യ​ർ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​രാ​തി​യെ കു​റി​ച്ച​റി​ഞ്ഞ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കും. എ​നി​ക്കും മ​ഞ്ജു​വി​നും അ​റി​യു​ന്ന “എ​ല്ലാ സ​ത്യ​ങ്ങ​ളും’ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Related posts