മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ശേഷം ബിഗ്സ്ക്രീനില്‍ സജീവമായ താരമാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് സിനിമയില്‍ അരങ്ങേറിയ താരം ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിക്കഴിഞ്ഞു. ഏഷ്യാനെറ്റിലെ ബിഗ്ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു പത്രോസ്. ബിഗ്ബോസ് ഷോയില്‍ വെച്ചാണ് താരത്തെ പ്രേക്ഷകര്‍ അടുത്തറിയുന്നത്.
യഥാര്‍ഥത്തില്‍ മഞ്ജുവിന്റെ വളര്‍ച്ച ആരംഭിച്ചത് മഴവില്‍ നോരമയിലെ റിയാലിറ്റി ഷോയായ വെറുതെ അല്ല ഭാര്യയില്‍ മത്സരിച്ചത് മുതലാണ്.
ഭര്‍ത്താവ് സുനിലിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ജുവിനെ തേടി മറിമായത്തിലെ വേഷം എത്തുകയായിരുന്നു.
അളിയന് വേഴ്സസ് അളിയന് എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. മുപ്പതിലധികം മലയാള സിനിമകളില്‍ ഇതിനോടകം മഞ്ജു അഭിനയിച്ചിട്ടുണ്ട്.
നോര്‍ത്ത് 24 കാതം, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, ആന അലറലോട് അലറല്‍, മുന്തിരി വള്ളിക്കള്‍ തളിര്‍ക്കുമ്പോള്‍, ഉള്‍ട്ട, മൈ സാന്റ എന്നിവയാണ് മഞ്ജു അഭിനയിച്ച സിനിമകളില്‍ പ്രധാനപ്പെട്ടവ.
തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ മഞ്ജു മനസ് തുറന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മഞ്ജു പലപ്പോഴും പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുമുണ്ട്.
പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് മറുപടിയും നല്കി മഞ്ജു രംഗത്ത് എത്താറുണ്ട്.കൂടാതെ ബ്ലാക്കീസ് എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും മഞ്ജു പത്രോസിനുണ്ട്.
സുഹൃത്തിനൊപ്പമാണ് മഞ്ജു യുട്യൂബ് ചാനല്‍ നടത്തുന്നത്. സുനില്‍ ബര്‍ണാഡാണ് മഞ്ജുവിന്റെ ഭര്‍ത്താവ്. മഞ്ജുവിന് ഒപ്പം എല്ലാ പിന്തുണയുമായി എന്നും സുനില്‍ ഒപ്പമുണ്ട്.
അടുത്തിടെയാണ് ഇരുവരും പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സുനിലിനെ ആദ്യമായി കാണാന്‍ പോയപ്പോഴുള്ള അനുഭവത്തെ കുറിച്ച് മഞ്ജു പത്രോസും കുടുംബവും പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
അടുത്തിടെ ഒരു ചാനല്‍ പരിപാടിയുടെ ഭാഗമായി മഞ്ജുവിന്റെ കുടുംബം എത്തിയപ്പോഴാണ് സുനിലിനെ മഞ്ജു ‘ആണു’കണ്ട സംഭവത്തെ കുറിച്ച് വിവരിച്ചത്. ഇരുവരുടേയും വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു.
ബന്ധുക്കള്‍ വഴിയാണ് മഞ്ജുവിന് സുനിലിന്റെ ആലോചന വരുന്നത്. ഇതേ കുറിച്ച് മഞ്ജു പത്രോസ് പറയുന്നത് ഇങ്ങനെ…ബന്ധുക്കള്‍ വഴി വന്ന ആലോചനയായിരുന്നു.
ഒരിക്കല്‍ സുനിലിന്റെ ചേട്ടന്റെ ഭാര്യ ഞങ്ങളെ കാണാന്‍ ഇടയായപ്പോള്‍ കസിന് വേണ്ടി മോളെ ആലോചിക്കട്ടെ എന്ന് ചോദിച്ചു.
ശേഷം അവര്‍ മകളുടെ ആദ്യ കുര്‍ബാന സ്വീകരണത്തിന് ഞങ്ങളെ കുടുംബത്തോടെ ക്ഷണിച്ചു. വീട്ടില്‍ എത്തിയ ശേഷം അവരുടെ ആവശ്യപ്രകാരം മഞ്ജു പാട്ടൊക്കെ പാടി.
ശേഷമാണ് സുനിച്ചന് വരുന്നത്. ചോരക്കണ്ണുകളുമായി ഗുണ്ടകളെ പോലെ ഒരു ഭീകര രൂപം. ഇവനെ ആണോ മോള്‍ക്ക് വേണ്ടി ആലോചിച്ചത് എന്ന് അന്ന് ചിന്തിച്ചിരുന്നെന്ന് മഞ്ജുവിന്റെ അമ്മ പറഞ്ഞു.
മഞ്ജുവിനെപ്പോലെ തന്നെ തങ്ങളുടെ മകനായിട്ടാണ് സുനിലിനെ ഇന്ന് തങ്ങള്‍ കാണുന്നത് എന്നാണ് മഞ്ജുവിന്റെ അമ്മ റീത്ത പറയുന്നത്.
അമ്മയെ കുറിച്ച് മാതൃദിനത്തില്‍ മഞ്ജു പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ബെര്‍ണാഡ് എന്നാണ് മഞ്ജുവിന്റെ മകന്റെ പേര്.
ബിഗ് ബോസില്‍ മത്സരാര്‍ഥിയായി പങ്കെടുത്ത ശേഷം പലപ്പോഴായി നിരവധി സൈബര്‍ അറ്റാക്കുകള്‍ക്ക് വിധേയയായിട്ടുണ്ട് മഞ്ജു. ഒന്നിലും തളര്‍ന്നിരിക്കാതെ കൃത്യമായ മറുപടിയും മഞ്ജു നല്കാറുണ്ടായിരുന്നു.