സോഷ്യല്‍ മീഡിയയില്‍ എന്തും എഴുതാം എന്നൊരു ധാരണ ചിലർക്കുണ്ട്. ഫേക്ക് ഐഡി ഉണ്ടാക്കിയാല്‍ മതി എന്തും എഴുതാമെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഒരു ഫോണിന്റെയോ കംപ്യൂട്ടറിന്റെയോ മുന്നില്‍ ഇരുന്നായിരിക്കും ഇത് ചെയ്യുന്നത്.
വായുവില്‍ അല്ല ചെയ്യുന്നത്. ഇതിനൊക്കെ ഏതെങ്കിലും വിധത്തില്‍ നമ്മള് പിടിക്കപ്പെടും. പൊലീസ് ആളെ പിടിച്ച് കഴിഞ്ഞ് അത് പ്രശ്നമായി കഴിഞ്ഞപ്പോള്‍ ഇയാള്‍ തനിക്ക് മെസെഞ്ചര്‍ വഴി സോറി പറഞ്ഞ് മെസേജ് ചെയ്തിരുന്നു.
പക്ഷെ അത് ഒരു വാലിഡ് ആയിട്ടുള്ള കാര്യമല്ല. ഞാന്‍ അനുഭവിച്ച വിഷമവും ഫ്രസ്ട്രേഷനും ഒന്നും ഒരു സോറി കൊണ്ട് തീരില്ല. തനിക്ക് അയാളെ വ്യക്തിപരമായി ദ്രോഹിക്കണമെന്നോ കുഴിയില്‍ ചാടിക്കണമെന്നോ ഒന്നും ഇല്ല.
അയാള്‍ ചെയ്ത തെറ്റിന് തക്കതായ ശിക്ഷ ലഭിക്കണം. ആരും ഇതൊന്നും സഹിച്ചു നില്‍ക്കേണ്ട കാര്യമില്ല. എന്റെ സ്വഭാവത്തിനെയോ വ്യക്തിപരമായി മോശമാക്കുന്ന രീതിയിലോ വളരെ മോശമായി എന്നോട് അങ്ങനെ ചെയ്യാന്‍ പാടില്ല.
-മഞ്ജു പത്രോസ്