തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി മഞ്ജു പത്രോസ് പങ്കുവയ്ക്കാറുണ്ട്. എന്നാൽ താരത്തിന് പ്രശംസയ്ക്കൊപ്പം നിരവധി വിമർശനങ്ങൾക്കും ഈ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി ലഭിക്കാറുണ്ട്. ഇപ്പോഴിതാ താൻ ആദ്യമായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച സന്തോഷവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.
‘ദേവി മഹാമായേ… ആറ്റുകാലമ്മക്ക് എന്റെ ആദ്യ പൊങ്കാല’ എന്ന തലക്കെട്ടോടെയാണ് മഞ്ജു പത്രോസ് ആദ്യമായി ആറ്റുകാൽ പൊങ്കാല അർപ്പിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടത്. സെറ്റ് സാരിയുടത്ത് മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് മഞ്ജു ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയത്. പൊങ്കാല ഇടുന്ന ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കിട്ടതോടെ നിരവധി പേർ ആശംസകളുമായി എത്തി.
ആദ്യത്തെ പൊങ്കാലയെന്ന് തലക്കെട്ട് നൽകിയിരുന്നതിനാൽ ഇത്രയും നാൾ കേരളത്തിൽ അല്ലായിരുന്നുവോ എന്നാണ് മറ്റ് ചിലർ മഞ്ജുവിനെ പരിഹസിച്ച് ചോദിച്ചത്. ആഗ്രഹങ്ങൾ സഫലമാക്കാനുള്ള പൊങ്കാല എന്നാണല്ലോ കണ്ടത്… സുനിലിൽ നിന്നും ഡിവോഴ്സാണോ ഉദ്ദേശിക്കുന്നത്.
ആരാധകർക്ക് വേണ്ടി തലേദിവസം ഒരു പോസ്റ്റ് ഇടാമായിരുന്നു, ഇതിൽ എന്തെങ്കിലും സമാധാനം കണ്ടെത്തുന്നുണ്ടെങ്കിൽ നല്ലത്. ഒരു പരീക്ഷണമാകരുത് എന്നിങ്ങനെയും കമന്റുകൾ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ കമന്റുകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.