മോഹന്‍ലാല്‍ അവതാരകനാകുന്ന ബിഗ്‌ബോസ് റിയാലിറ്റിഷോയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് നിരവധി വിവാദങ്ങളിലാണ് നടി മഞ്ജു പത്രോസ് അകപ്പെട്ടത്. ഇപ്പോള്‍ ഷോയില്‍ നിന്ന് പുറത്തായ നടി ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ്. മഞ്ജുവിന്റെ വാക്കുകള്‍ സുഹൃത്ത് സിമിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്.
സിമിയുടെ ഫേസ്ബുക്ക് കുറിപ്പ്…
എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ മഞ്ജു മോളിങ്ങെത്തി.. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞാന്‍ എന്തൊരു മണ്ടിയാണ്..എലിമിനേഷനില്‍ പുറത്തുവന്ന അവസാനനിമിഷത്തില്‍ അവള്‍ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.. എന്റെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു..
ദേ ഇപ്പോ അവളെത്തിയിട്ടുണ്ട് ,എന്റെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ 49 ദിവസം നിന്നതിന്റെ അഭിമാനത്തില്‍ ആണ് അവള്‍.. സോഷ്യല്‍മീഡിയയില്‍ നടന്ന അക്രമങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ തിരിച്ചു പറഞ്ഞത് ഇതാണ്..എന്നെ എനിക്കറിയാം എന്റെ ഫാമിലിക്ക് അറിയാം നിനക്കറിയാം എന്റെ ഫ്രണ്ട്സിന് അറിയാം. അറിയാന്‍ പാടില്ലാത്തവര്‍ വിലയിരുത്തുന്നതിന് വില കല്‍പ്പിക്കാന്‍ എനിക്ക് ഇപ്പോ സമയമില്ല…
അപ്പോള്‍ അവളുടെ അടുത്ത സുഹൃത്ത് എന്ന രീതിയില്‍ എനിക്ക് പറയാനുള്ളതും ഇതുതന്നെയാണ്.. അറിയാന്‍ പാടില്ലാത്ത ആള്‍ക്കാരുടെ വിലയിരുത്തലുകള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല… സ്നേഹിക്കുന്നവരെ സ്നേഹിക്കും അത്രമാത്രം.. എങ്ങും ഓടി ഒളിക്കുന്നില്ല പഴയതുപോലെ ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും.. ലവ് യു ഓള്‍.