എനിക്ക് വേഷങ്ങള്‍ കിട്ടാത്തിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല. എന്നെ തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു.
രണ്ടു പേരും തിരക്കില്‍ ആയാല്‍ മോളെ ഒരു ആയയെ ഏല്‍പ്പിച്ച് പോകാനുള്ള താല്പര്യം എനിക്കില്ലായിരുന്നു. അതുകാരണം ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, വെള്ളിമൂങ്ങ എന്നിവ ഉള്‍പ്പടെയുള്ള സിനിമകള്‍ ഞാന്‍ വേണ്ടെന്ന് വച്ചിരുന്നു.
അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്, എം.പി. സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്മാന്റെ കളിയച്ഛന് അങ്ങനെ നാലഞ്ച് സിനിമകളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ഞാന്‍ ചെയ്തിട്ടുള്ളത്.
മകള്‍ ദയ വലുതായി. പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനത്തിനു വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലാണ്. ഞാന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുന്നു.
ഹോം തന്ന ഒരു ഇംപാക്ട് ഒന്നു രണ്ട് വര്‍ഷമെങ്കിലും ഞാന്‍ കാത്തു സൂക്ഷിക്കണ്ടേ? കുട്ടിയമ്മക്ക് ചീത്തപ്പേര് കേള്‍പ്പിക്കാത്ത തരത്തിലുള്ള നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. കുറേ സിനിമകള്‍ വരുന്നുണ്ട്. രണ്ട് മൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. -മഞ്ജു പിള്ള