
മലയാളസിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങുന്ന താരങ്ങളിലൊരാളാണ് മഞ്ജു പിള്ള. കോമഡി റോളുകള്‍ക്കൊപ്പം തന്നെ ക്യാരക്ടര്‍ റോളുകളിലൂടെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള മഞ്ജു പിള്ള മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ നേടിയിട്ടുണ്ട്.
മലയാളത്തിലെ പ്രശസ്ത കോമേഡിയന്‍ ആയിരുന്ന എസ് പി പിള്ളയുടെ കൊച്ചുമകളായ മഞ്ജു, ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിന്റെ ഭാര്യ കൂടിയാണ്.
ദയ സുജിത്താണ് മകള്‍. ലോക്ക്ഡൗണ്‍ സമയത്ത് ഫാം വിജയകരമായി നടത്തി ഏവര്‍ക്കും മാതൃകയായ വ്യക്തിയാണ് മഞ്ജു പിള്ളയെ നിരവധി പേരാണ് ഇക്കാര്യത്തില്‍ അഭിനന്ദിച്ചത്.
മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലെ മോഹനവല്ലി എന്ന കഥാപാത്രത്തിലൂടെയാണ് മഞ്ജു ഇപ്പോള്‍ ആരാധക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറില്‍ എത്തിയിരിക്കുന്ന മഞ്ജു പിള്ളയുടെ ഫോട്ടോസാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
മഞ്ഞ ചുരിദാറില്‍ സ്ലിം ലുക്കില്‍ എത്തിയ മഞ്ജുവിനെ കണ്ട ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചത്.