മലയാള സിനിമ-സീരിയല്‍ രംഗത്തെ നിറ സാന്നിദ്ധ്യമാണ് മഞ്ജു പിള്ള. നല്ല കോമഡികള്‍ കൈകാര്യം ചെയ്യുന്ന നല്ല കലാകാരിയെന്നാണ് മഞ്ജു പിള്ളയെ ആരാധകര്‍ വിലയിരിത്തിരിക്കുന്നത്.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മഞ്ജുപിള്ളയുടെ മുഖം മിന്നിത്തിളങ്ങിയാല്‍ മലയാളികള്‍ എന്നും അത് പ്രിയങ്കരമാണ്. നിലവില്‍ മഞ്ജു പിള്ള അഭിനയിച്ചു കൊണ്ടിരിക്കുന്ന തട്ടീം മുട്ടീം എന്ന പരമ്പര വന്‍ഹിറ്റാണ്.
ഇപ്പോഴിതാ ഒരു പ്രമുഖ സംവിധായകന് തന്റെ അഭിനയത്തെ പറ്റി പറഞ്ഞ കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മഞ്ജു പിള്ള.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകന് പണ്ട് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. നീ നായിക ആകരുത്, നീ കെപിഎസി ലളിത ആയാല്‍ മതി. അഭിനയത്തിലായാലും ജീവിതത്തിലായാലും ലളിത അമ്മയോടൊപ്പം തന്നെയാണ് എന്റെ യാത്ര.
ഞങ്ങളൊരുമിച്ചാണ് എപ്പോഴും യാത്ര. ശരിക്കും പറഞ്ഞാല്‍ എനിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. അമ്മയ്ക്ക് എന്നെയും. സീരിയല്‍ ഷൂട്ടിംഗ് സമയത്ത് ഭയങ്കര കോമഡിയായിരിക്കും ചിലപ്പോഴൊക്കെ. ലൊക്കേഷനില്‍ എല്ലാവരുമായും നല്ല ബോണ്ടിംഗ് ആയിക്കഴിഞ്ഞു.
ചില ജോഡികള്‍ പലപ്പോഴും പ്രേക്ഷകര്‍ ഏറ്റെടുക്കും. അങ്ങനെ പല ജോഡികളുടെയും ഒരു കണ്ണിയാകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും മഞ്ജു പറയുന്നു. ഏതു മേഖലയിലാണെങ്കിലും വിജയിക്കാന്‍ അത്യാവശ്യം വേണ്ടത് സത്യസന്ധതയാണ്.
ചെയ്യുന്ന കാര്യത്തില്‍ ഒരു കലര്‍പ്പുമില്ലാതെ പൂര്‍ണമായും സത്യസന്ധതയോടെ ചെയ്തുതീര്‍ക്കുക, ഉറപ്പായും നല്ല ഫലം തന്നെ കിട്ടുമെന്നും താരം പറയുന്നു.
ജീവിതത്തില്‍ വിജയിച്ചവരാരും കുറുക്കുവഴികളിലൂടെ അല്ലെങ്കില്‍ ശരിയല്ലാത്ത വഴികളിലൂടെ ജീവിതം വെട്ടിപ്പിടിച്ചവരല്ല.
വിജയിച്ചവരുടെ പിന്നോട്ടുള്ളവരുടെ വഴിയില്‍ കാണാന്‍ സാധിക്കുന്നത് പലപ്പോഴും കല്ലും മുള്ളും തന്നെയായിരിക്കുമെന്നും മഞ്ജു പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഫാമിംഗില്‍ സജീവമായിരുന്ന താരത്തെ നിരവധി ആളുകളാണ് അഭിനന്ദിച്ചത്.