തൃശൂർ: നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പോലീസ് ക്ലബിലെ മൂന്നു മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് രണ്ടു പേരുടെ ആൾജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
മഞ്ജുവിന്റെ പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പോലീസ് വ്യക്തമാക്കി. ശ്രീകുമാർ മേനോൻ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജു പോലീസിൽ പരാതി നൽകിയിരുന്നത്.
ശ്രീകുമാറിൽനിന്നും വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നുണ്ടെന്നും മഞ്ജു നൽകിയ പരാതിയിൽ പറയുന്നു. ഇതിനു പിന്നാലെ ശ്രീകുമാറിന്റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.