ഒരു സിനിമ പ്രഖ്യാപിച്ചാൽ ഇത്രയും പൊല്ലാപ്പുണ്ടാകുമോ. അറിവഴകൻ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് മഞ്ജു വാര്യരെയാണ്. കാരണം മഞ്ജു അറിവഴകന്റെ ചിത്രത്തിലൂടെ തമിഴകത്തേക്ക് ചുവടുവയ്ക്കുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
അതിനിടെ അറിവഴകൻ തന്റെ മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനം കൂടി നടത്തിയതാണ് ആകെ മൊത്തം പൊല്ലാപ്പായത്. നയൻതാരയാണ് ചിത്രത്തിലെ നായികയെന്നും സൈക്കോളജിക്കൽ ത്രില്ലറായിരിക്കും ചിത്രമെന്നുമാണ് സംവിധായകൻ പറഞ്ഞത്. ഈ വാർത്തയുടെ ചുവടുപിടിച്ച് സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ – അറിവഴകൻ ചിത്രം ഉപേക്ഷിച്ചെന്നും അതല്ല മഞ്ജുവിനെ ചിത്രത്തിൽ നിന്നും മാറ്റിയതാണെന്നും എല്ലാം ചർച്ചകൾ തുടങ്ങി.
മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന സിനിമ ഫാമിലി ത്രില്ലറും നയന്‍താരയുടേത് സൈക്കോളജിക്കല്‍ ത്രില്ലറുമാണെന്ന് അറിവഴകന് ട്വീറ്റ് ചെയ്തതോടെയാണ് ആശയക്കുഴപ്പം മാറിക്കിട്ടിയത്. മഞ്ജു വാര്യരും ഒത്തുള്ള ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ സംവിധായകൻ പുറത്തു വിട്ടിരുന്നില്ല. അതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.