തിരുവനന്തപുരം: വനിതാ മതിലിൽനിന്നു പിൻമാറിയ നടി മഞ്ജു വാര്യർക്കെതിരേ മന്ത്രി ജി. സുധാകരൻ രംഗത്ത്. മഞ്ജുവിന്റെ സാമുഹിക വീക്ഷണത്തിന്റെ പ്രശ്നമാണ് വനിതാ മതിലിലെ അവരുടെ പ്രതികരണമെന്ന് സുധാകരൻ പറഞ്ഞു.
മഞ്ജു ഉപയോഗിക്കുന്ന സാമുഹിക കണ്ണാടി പഴയതാണെന്നും, അത് മാറ്റേണ്ട സമയമായിരിക്കുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മന്ത്രി മണിയും, മേഴ്സിക്കുട്ടിയമ്മയും മഞ്ജുവിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു.