ആണും പെണ്ണും തമ്മിലുള്ള പ്രായവ്യത്യാസം പാശ്ചാത്യലോകത്ത് ഒരു വിഷയമല്ലെങ്കിലും ഇന്ത്യന് സമൂഹത്തില് ഇതിന് പ്രാധാന്യമുണ്ട്.
തന്നേക്കാള് വളരെ പ്രായം കൂടിയ പുരുഷനെയോ സ്ത്രീയെയോ വിവാഹം കഴിക്കാനൊരുങ്ങുന്നവര് പലപ്പോഴും പരിഹാസം നേരിടേണ്ടി വരുന്നു.
ഇത്തരത്തിലൊരു സാഹസത്തിന്റെ കഥ തുറന്നു പറയുകയാണ് മഞ്ജു വിശ്വനാഥ്. ഫ്ളവേഴ്സ് ടിവിയില് ആര്. ശ്രീകണ്ഠന് നായര് അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില് പങ്കെടുക്കവെയാണ് മഞ്ജു വിശ്വനാഥ് തന്റെ ജീവിത അനുഭവങ്ങള് തുറന്ന് പറഞ്ഞത്.
വിവാഹത്തിന് പ്രായം തടസമേയല്ലെന്ന് തെളിയിച്ചവരാണ് മഞ്ജുവും വിശ്വനാഥും. ഇരുവരും മകന് ഒപ്പമാണ് ഈ പരിപാടിയില് പങ്കെടുക്കാനായി എത്തിയത്.
പരിപാടിയില് മഞ്ജു പറഞ്ഞത് ഇങ്ങനെ…യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചുവളര്ന്നത്. സ്വന്തമായൊരു ഹോട്ടലുണ്ടായിരുന്നു വീട്ടുകാര്ക്ക്.
ഹോട്ടലിലെ ജോലികളിലെല്ലാം സഹായിക്കുമായിരുന്നു. ആണ്കുട്ടികളോട് മിണ്ടുന്നതും സൗഹൃദം കൂടുന്നതുമൊന്നും വീട്ടുകാര്ക്ക് ഇഷ്ടമില്ലായിരുന്നു.
55 ലക്ഷത്തോളം മുടക്കിയാണ് ഞങ്ങളൊരു കമ്പനി തുടങ്ങിയത് എംബിഎയാണ് പഠിച്ചത്. ഞങ്ങള് രണ്ടാളും മാര്ക്കറ്റിംഗ് പഠിച്ചവരാണ് ചേട്ടന് തന്നെയാണ് ബോസ് ഞാന് അസിസ്റ്റന്റാണ്. നന്നായി കെയര് ചെയ്യുന്നയാളാണ് ഭര്ത്താവ്.
ക്യാറ്റ് പരീക്ഷ എഴുതിയിരുന്നു. അങ്ങനെയാണ് ഡല്ഹിയില് പോയി പഠിക്കാന് അവസരം ലഭിച്ചത്. മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്. ഇംഗ്ലീഷ് പഠിക്കേണ്ടത് അനിവാര്യമായിരുന്നു. നമ്മള് നമ്മളെ നന്നായി പ്രസന്റ് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു.
ഡല്ഹിയില് അഡ്മിഷന് ശരിയായപ്പോള് തന്നെ ഇംഗ്ലീഷ് പരിഞ്ജാനവും നേടിയിരുന്നു. അവിടെ മലയാളികള് ഒന്നുമില്ലായിരുന്നു.
മലയാളം സംസാരിക്കാന് പറ്റാത്തതില് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് യാഹു മെസഞ്ചറില് കയറിയത്. ആദ്യം കണ്ട ഐഡി പാവം നാട്ടുകാരന് എന്നായിരുന്നു അതില് കയറി ഒരു മെസേജിട്ടു.
നമുക്ക് നല്ല ഫ്രണ്ട്സാവാം എന്ന് പറഞ്ഞ് നമ്പര് കൊടുത്ത് കഫേയില് നിന്ന് ഇറങ്ങുകയായിരുന്നു. മലയാളം സംസാരിക്കാനൊരാള് എന്നായിരുന്നു ഉദ്ദേശിച്ചത്.
അദ്ദേഹം വിളിച്ച് സംസാരിച്ചിരുന്നു. സൗഹൃദ സംഭാഷണമായിരുന്നു. പിന്നീടെപ്പോഴും വിളിക്കുമായിരുന്നു. ജീവിതപങ്കാളി അപ്ഡേറ്റായിരിക്കണം, ബോള്ഡായിരിക്കണം എന്നുണ്ടായിരുന്നു.
ആര്മിയായതിനാല് അത് രണ്ടും ഉണ്ടെന്ന് മനസിലായിരുന്നു. ഫോട്ടോ അയച്ച് തരാന് പറഞ്ഞെങ്കിലും ആള് അയച്ചു തന്നിരുന്നില്ല.
വയസ് ചോദിക്കുമ്പോള് 70 എന്നായിരുന്നു പറഞ്ഞത്. എനിക്ക് 22 വയസായിരുന്നു അന്ന്. ആ സംസാരം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 3 മാസം കഴിഞ്ഞപ്പോഴാണ് എനിക്ക് ഫോട്ടോ അയച്ചത്.
നമ്മുടെ പ്രായത്തില് ഉള്ളൊരാളെയായിരുന്നു പ്രതീക്ഷിച്ചത്. പുള്ളിക്ക് 48 വയസായിരുന്നു. 26 വയസിന്റെ വ്യത്യാസം ഉണ്ടായിരുന്നു.
ആദ്യം ഷോക്കായെങ്കിലും പിന്നീടാണ് ആ സ്നേഹം വിട്ടുകളയില്ലെന്ന് തീരുമാനിച്ചത്. ഞാന് വിവാഹിതന് ആണെന്നും എനിക്കൊരു മകനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മകന് പ്ലസ്ടുവിന് പഠിക്കുകയായിരുന്നു ഭാര്യ ഡിവോഴ്സിന് തയ്യാറായി നില്ക്കുകയായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞാല് വീട്ടില് എതിര്പ്പുകളുണ്ടാവും എന്നുറപ്പായിരുന്നു.
എന്തും നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. നേരില് കണ്ടപ്പോള് വേണമെങ്കില് പിന്മാറാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രൊജക്ട് ചെയ്യാനും അതിന് ശേഷം ജോലിയുമായി തിരുവനന്തപുരത്തായിരുന്നു ഞാന്.
വീട്ടില് ചെന്ന് മെയില് ചെക്ക് ചെയ്തപ്പോള് പാസ് വേര്ഡ് സേവായിരുന്നു. എന്തോ ആവശ്യത്തിന് സഹോദരന് മെയില് നോക്കിയപ്പോള് ഞങ്ങളുടെ മെയിലുകളെല്ലാം കണ്ടിരുന്നു. അതോടെയാണ് എന്നെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
വീട്ടില് ചെന്നപ്പോള് ക്രോസ് വിസ്താരമായിരുന്നു. എല്ലാരീതിയിലും പിടിക്കപ്പെടുകയായിരുന്നു. തെളിവുകള് സഹിതമായി ചോദിച്ചപ്പോള് ഞാന് സമ്മതിച്ചു.
അതിനിടയില് കല്യാണാലോചനയും നടക്കുന്നുണ്ടായിരുന്നു. ഫോണ് ചെയ്യാനൊന്നും പറ്റില്ലായിരുന്നു. ഒരു സുഹൃത്തിന്റെ ഫോണിലൂടെയായി അദ്ദേഹത്തെ വിളിച്ച് കാര്യങ്ങളെക്കുറിച്ച് അറിയിച്ചത്.
അങ്ങനെയാണ് വീടു വിട്ടിറങ്ങിയത്. മുംബൈയിലേക്ക് പോവുകയായിരുന്നു ഞങ്ങള്. മാന് മിസിംഗിന് അവര് പരാതി കൊടുത്തതോടെ നാട്ടിലേക്ക് തിരിച്ചുവരേണ്ടി വന്നു.
ഞങ്ങള് നാട്ടിലെത്തിയെന്ന് അറിഞ്ഞതോടെ അവര് ക്വട്ടേഷന് ടീമിനേയും ഇറക്കിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഞങ്ങള് പോലീസിനെ അറിയിച്ചിരുന്നു.
പോലീസ് സ്റ്റേഷനില് നിന്നും എന്നെ വീട്ടിലേക്ക് കൊണ്ടുവരിക ആയിരുന്നു. പ്രായവ്യത്യാസം അവര്ക്ക് വലിയ പ്രശ്നമായിരുന്നു.
വീണ്ടും കല്യാണാലോചന ശക്തമായിരുന്നു. വേറെ കല്യാണം കഴിക്കേണ്ടി വരുമെന്നറിഞ്ഞപ്പോഴാണ് വനിത കമ്മീഷനിലേക്ക് പരാതി കൊടുത്തത്.
അതിനിടയിലായിരുന്നു വീണ്ടും ഞാന് വീടുവിട്ടിറങ്ങിയത്. ഞങ്ങള് നിയമപരമായി വിവാഹിതരാവുക ആയിരുന്നു. അദ്ദേഹത്തിന്റെ മകന് എന്നെ എതിര്ത്തിരുന്നു.
എന്നെ മൈന്ഡ് ചെയ്യാറുണ്ടായിരുന്നു. ഞങ്ങള് തമ്മില് 6 വയസിന്റെ വ്യത്യാസമേയുണ്ടായിരുന്നുള്ളൂ. ചേച്ചിയെന്നാണ് അവന് വിളിക്കാറുള്ളതും പറയുന്നതും.
ഒരുവര്ഷം കഴിഞ്ഞപ്പോഴാണ് ഗര്ഭിണിയായത്. അവസാനനിമിഷമാണ് അവനോട് ഇതേക്കുറിച്ച് പറഞ്ഞത്. ആ സമയത്താണ് ചേട്ടന്റെ അമ്മ വീണത്.
അമ്മയെ നോക്കാന് ആരുമില്ലായിരുന്നു. പ്രസവത്തിന് പോയപ്പോഴും അമ്മയെക്കുറിച്ചുള്ള ടെന്ഷനായിരുന്നു. കുഞ്ഞ് എനിക്ക് രണ്ടാമത്തെ ഓപ്ഷനായിരുന്നു.
ഞാനങ്ങനെ കിടന്നിട്ടൊന്നുമില്ല. നോര്മലായിട്ട് കാര്യങ്ങള് ചെയ്തോളാനായിരുന്നു ഡോക്ടര് പറഞ്ഞത്. മൂത്ത മോന് പെട്ടെന്ന് ഉള്ക്കൊള്ളാനായില്ലെങ്കിലും ഇളയവന് രണ്ടര വയസ്സായപ്പോള് അവന് അവനെ നോക്കിത്തുടങ്ങി.
വരും വരായ്കകള് മനസിലാക്കിയേ പ്രണയത്തിലേക്ക് ഇറങ്ങാവൂയെന്ന ഉപദേശമാണ് എനിക്ക് എല്ലാവരോടും പറയാനുള്ളതെന്നും മഞ്ജു വിശ്വനാഥ് പറയുന്നു.