സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. മഞ്ജുവും സണ്ണിവെയ്നും പ്രധാന താരങ്ങളാവുന്ന ചതുര്‍മുഖം എന്ന ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
ചിത്രീകരണത്തിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ കാല് ഉളുക്കിയതിനെ തുടര്‍ന്ന് താരത്തിന് വിശ്രമം നല്‍കിയിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നും മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.