ദിലീപ്- കാവ്യ വിവാഹത്തിനു ശേഷം ആളുകള്‍ കാത്തിരുന്നത് മഞ്ജു വാര്യരുടെ പ്രതികരണത്തിനു വേണ്ടിയാണ്. സ്വതവേ ഫേസ്ബുക്കില്‍ സജീവമായിരുന്ന മഞ്ജു ദിലീപിന്റെ വിവാഹശേഷം ആദ്യമായിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. ക്യൂബന്‍ വിപ്ലവസൂര്യന് ഫിഡല്‍ കാസ്ട്രോയെ അനുസ്മരിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്.
“ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിഡല്‍ കാസ്ട്രോ. ശരിയെന്ന് താന്‍ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തില്‍ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ ‘മനുഷ്യര്‍’ എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിഡലിനൊപ്പം…ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉള്‍ക്കരുത്തും കൊണ്ടാണ്. ‘മൈ ലൈഫ്’എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോല്ക്കാന് തയ്യാറാകാതിരുന്ന ആ ജീവിതം നല്കിയ പ്രചോദനം ചെറുതല്ല. തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓര്‍മിക്കുക..വിട, പ്രിയ ഫിഡല്‍” മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു. ദിലീപ്-കാവ്യ വിവാഹം തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നുള്ളതിന്റെ തെളിവായിരുന്നു മഞ്ജുവിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.