പുള്ള് : പുള്ള് ഗ്രാമത്തിൽ സിനിമാ താരം മഞ്ജു വാര്യരുടെ പേരിൽ വൈദ്യുതി പോസ്റ്റ് കെ എസ് ഇ ബി അമ്മാടം സെക്ഷന്റെ പരിധിയിലുള്ള മഞ്ജു വാര്യരുടെ വീടിന്റെ മുന്പിലെ പി പി യു 242 എന്ന വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന 11 കെ വി വൈദ്യുതി ലൈൻ ഏബി സ്വിച്ച് തിരിച്ചറിയാൻ വേണ്ടിയാണ് മഞ്ജു വാര്യർ എന്ന ലൊക്കേഷൻ പേർ നൽകിയത്. വൈദ്യുതി വകുപ്പിന്റെ പോസ്റ്റുകൾക്ക് പ്രധാനപ്പെട്ട ലൊക്കേഷൻ പേരുകൾ നൽകുന്നത് പതിവാണ്.
പോസ്റ്റായി മഞ്ജുവാര്യർ; അമ്മാടം കെഎസ്ഇബി സെക്ഷൻ മഞ്ജുവാര്യരെ പോസ്റ്റാക്കിയതിങ്ങനെ
