
മലയാള സിനിമയിലെ പ്രിയതാരം മഞ്ജുവാര്യർ തന്റെ രണ്ടാം വരവിലും താരറാണിയായി മുന്നേറുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക പ്രീതിനേടിയ മഞ്ജുവിന്റെ നെറ്റിയിൽ ഉളള ഒരു മറുക് ശ്രദ്ധനേടാറുണ്ട ്. അതിനു പിന്നിലെ കഥയിങ്ങനെ..
അച്ഛന്റെ ജോലിയുടെ ഭാഗമായി തമിഴ്നാട്ടിൽ ആയിരുന്നു മഞ്ജുവിന്റെ കുട്ടിക്കാലം. അന്ന് നടന്ന ഒരു സംഭവമാണ് ഈ മറുകിനു പിന്നിൽ. മഞ്ജു ഒരഭിമുഖത്തിൽ പറഞ്ഞു. ’’എൽകെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയമാണ്.
ഞങ്ങളുടെ ക്ലാസ് മുറികൾ ഫുൾ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിനു മാത്രം രണ്ട ു വാതിലുകൾ ഉണ്ട ായിരുന്നു. ഒരു ദിവസം ഞാൻ നോക്കുന്പോൾ ഒരു തുള കാണുന്നു. അത് എന്താണെന്ന് അറിയണമല്ലോ എന്നു കരുതി വാതിലിനോട് ചേർത്ത് കണ്ണുവച്ചു നോക്കി.
പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡിൽ നിന്നും വാതിൽ ആരോ തളളിത്തുറന്നു. വാതിൽ വന്നിടിച്ചത് എന്റെ നെറ്റിയിൽ.
എന്റെ വെളള ഷർട്ടിലേക്ക് അതാ ചോര ഒഴുകുന്നു. ഉച്ച സമയമായത് കൊണ്ട് നന്നായി ചേര വരുന്നുണ്ട ്. ടീച്ചർമാരൊക്കെ ഓടി വരുന്നുണ്ട് . ആരോ അമ്മയെ വിളിച്ചു.അങ്ങനെ ആശുപത്രിയിൽ കൊണ്ടുപോയി തുന്നിക്കെട്ടി- മഞ്ജു പറയുന്നു.
-പി.ജി