ഒരു സ്ത്രീയെ കേന്ദ്രീകരിച്ച് മാത്രം കഥ പറഞ്ഞാലെ സ്ത്രീ ശാക്തീകരണം ആകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജു വാര്യർ. ഏത് ചെറിയ കാര്യത്തില്‍ നിന്നും നമുക്ക് ശാക്തീകരിക്കപ്പെടാം. അതിന് ഒരു സിനിമ തന്നെ വേണമെന്നില്ല. ഇപ്പോഴത്തെ സ്ത്രീകളെല്ലാം എത്ര ശക്തിയുള്ളവരാണ്.
വ്യത്യസ്തമായ പ്രമേയങ്ങളും കഥകളും ചെയ്യുമ്പോഴാണ് നിങ്ങളടക്കമുള്ള പ്രേക്ഷകര്‍ക്ക് കാണാന്‍ തോന്നുകയുള്ളു. അല്ലെങ്കില്‍ ഒരേ സ്വഭാവമുള്ള ചിത്രങ്ങള്‍ ചെയ്താല്‍ എനിക്കും മടുക്കും, കാണുന്ന നിങ്ങള്‍ക്കും മടുക്കും.