മലയാളത്തില്‍ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ ഉണ്ടെങ്കില്‍ അത് മഞ്ജു വാര്യരാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം.
ഇടയ്ക്ക് ഒരിടവേളയുണ്ടായെങ്കിലും മഞ്ജുവിന്റെ ജനപ്രീതിയ്ക്ക് ഒട്ടും കുറവു വന്നില്ല. നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന് ദിലീപുമായുള്ള വിവാഹത്തോടെ സിനിമ വിടുകയായിരുന്നു.
എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി നടി ശക്തമായി തിരിച്ചു വരുന്നതാണ് മലയാളികള്‍ കണ്ടത്.
സൂപ്പര്‍താരങ്ങള്‍ക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
തുനിവും ആയിഷയുമാണ് താരത്തിന്റേതായി അവസാനമായി തിയേറ്ററിലെത്തിയ ചിത്രങ്ങള്‍.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് മഞ്ജു പലപ്പോഴായും പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നിലവില്‍ തന്റെ പേരില്‍ മൂന്ന് ലോണുകളുണ്ടെന്നും പണമുള്ളവരെല്ലാം ഭാഗ്യം ചെയ്തവരാണെന്ന് പറയുന്നത് വെറുതെയാണെന്നും അവരും വലിയ സന്തോഷത്തോടെയായിരിക്കണമെന്നില്ല ജീവിക്കുന്നതെന്നും മഞ്ജു പറയുന്നു.
സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നവരാണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവര്‍, തനിക്ക് അനുഭവങ്ങളില്‍ നിന്നും മനസ്സിലായ കാര്യമാണിതെന്നും അല്ലാതെ പണത്തിലും പ്രശസ്തിയിലൊന്നും വലിയ കാര്യമില്ലെന്നും താരം പറയുന്നു.
ജീവിതത്തില്‍ പല കാര്യങ്ങളും അപ്രതീക്ഷിതമായി സംഭവിക്കാമെന്നും അതിലൊന്നും പകച്ചുനില്‍ക്കാതെ മുന്നോട്ട് പോകണമെന്നും മഞ്ജു കൂട്ടിച്ചേര്‍ക്കുന്നു.