മധുവിന്റെ കുടുംബത്തിനും ഊരുകാര്‍ക്കും വിഷുസദ്യ വിളമ്പി! സഹോദരസ്‌നേഹം വാക്കുകളിലൊതുക്കാതെ പ്രവര്‍ത്തിയില്‍ കാട്ടിത്തന്ന് മഞ്ജു വാര്യര്‍

മഞ്ജു വാര്യരുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പ്രശസ്തമാണ്. ഇപ്പോഴിതാ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മധുവിന്റെ കോളനിയില്‍ വിഷു ആഘോഷിച്ച് നടി മഞ്ജു വാരിയര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നു.

മധുവിന്റെ കുടുംബത്തിനും ഊരുകാര്‍ക്കും വിഷുസദ്യ വിളമ്പി നല്‍കിയായിരുന്നു താരത്തിന്റെ വിഷു ആഘോഷം. വിഷുവിന്റെ പിറ്റേദിവസം, ഉച്ചയ്ക്കാണ് താഴെ ചിണ്ടക്കി കോളനിയിലെ മധുവിന്റെ വീട്ടിലേക്ക് മഞ്ജു എത്തിയത്.

മധുവിന്റെ അമ്മ മല്ലിക, സഹോദരിമാരായ ചന്ദ്രിക, സരസു തുടങ്ങിയവരുമായി നടി സംസാരിച്ചു. പിന്നീട് വീടിന് സമീപം തയാറാക്കിയ പന്തലില്‍ മഞ്ജു വാരിയര്‍ കുടുംബത്തിനും ഊരുകാര്‍ക്കും സദ്യ വിളമ്പുന്നതിന് നേതൃത്വവും നല്‍കി.

മഞ്ജു വാര്യര്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ സൊസൈറ്റിയുടെ പ്രവര്‍ത്തകരും ആഘോഷത്തില്‍ സംബന്ധിച്ചു. മധുവിന്റെ കോളനിയിലെ അംഗങ്ങളുടെ ഒപ്പമാണ് മഞ്ജു സദ്യ കഴിച്ചത്.

 

Related posts