മഞ്ജു വാര്യര്‍ എന്ന നടിയോട് മലയാളികള്‍ക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ട്. സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന കാലം തൊട്ട് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമെന്ന നിലയിലാണത്. പിന്നീട് സിനിമയിലെത്തിയ കാലത്തായാലും ശക്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങളിലൂടെ ആളുകളുടെ മനസില്‍ പെട്ടെന്ന് തന്നെ അവര്‍ ഇടം നേടി.
മഞ്ജുവിന്റെ ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണെങ്കിലും അധികം അറിയപ്പെടാത്ത, എന്നാല്‍ അവരെ ആരാധിക്കുന്നവരും സ്‌നേഹിക്കുന്നവരും ഒപ്പം വെറുക്കുന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സിനിമാമേഖലയുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പേജില്‍ പേരറിയാത്ത വ്യക്തി പങ്കുവച്ചതാണ്, മഞ്ജുവിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഈ വിവരങ്ങള്‍. അതിങ്ങനെ..
കണക്കിന് 98%മാര്‍ക്ക്, പത്താം ക്ലാസ്സില്‍ 527/600മാര്‍ക്ക്, അറിയപ്പെടാത്ത മഞ്ജു വാരിയര്‍ തിങ്‌സ്…..പാട്ട് പാടൂ ഫ്‌ലാറ്റ് നേടൂ, അഭിനയിച്ചു തകര്‍ക്കൂ കോടി രൂപ സമ്മാനം നേടൂ തുടങ്ങിയ പരസ്യങ്ങള്‍ നാം ഈ ഇടയായി ടി വി ചാനലില്‍ നിരന്തരം കാണാറുണ്ട്.ഇതില്‍ പാട്ട് പാടി ഫ്‌ലാറ്റ് നേടാന്‍ ഇറങ്ങുന്നവര്‍ തമ്മില്‍ കുറവായിരിക്കും.
കാരണം മിനിമം പാട്ട് പാടാനുള്ള യോഗ്യതയെങ്കിലും വേണ്ടേ…. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ സ്ഥിതി അതല്ല എല്ലാവരും അതിനു തുനിഞ്ഞിറങ്ങും, കാരണം വലിയ കഴിവൊന്നും വേണ്ടാത്ത പരിപാടിയാണ്,,, ആര്‍ക്കും അഭിനയിക്കാം, വലിയ ബുദ്ധിയും ആവശ്യമില്ല, ഈ കണ്ട ആളുകള്‍ ഒക്കെ അഭിനയിക്കുകയല്ലേ… മാത്രമല്ല ക്വാളിഫിക്കേഷന്‍ ഒരു ഘടകവും അല്ല…
ഇതാണ് അഭിനയത്തെ പറ്റി പൊതുവില്‍ ഉള്ള ധാരണ അതു കൊണ്ട് തന്നെ ഇന്ന് നടക്കുന്ന ഒട്ടുമിക്ക ഓഡിഷനും ഒരു ഉത്സവത്തിനുള്ള ആള് കാണും. ഫേക്ക് ഓഡിഷന്‍ നടത്തുന്നവര്‍ക്കും കാര്യമായ ബുദ്ധിയൊന്നും കാണില്ല എന്നതാണ് ഇതിന്റെ പിന്നിലുള്ള സത്യം. എന്നാല്‍ സത്യം അതല്ല. ഒരു നല്ല അഭിനേതാവാകണമെങ്കില്‍ നല്ല തെളിഞ്ഞ ബുദ്ധി വേണം, ചിത്ര രചന, പാട്ട് പാടുക, കഥാ കവിത തുടങ്ങിയവ രചിക്കന്‍ കഴിവുണ്ടാകുക എന്നത് പോലെ സര്‍ഗാത്മകത വേണ്ട ഒന്നാണ് അഭിനയവും. അത് നമ്മള്‍ തിരിച്ചറിയുന്നില്ല എന്ന് മാത്രം.
സിനിമയില്‍ വരുന്ന പുതുമുഖ നടികള്‍ പറയുന്ന കാര്യം ആണ് മഞ്ജു ചേച്ചിയെ പോലെ ഒരു നടിയാവുക എന്നതാണ് ആഗ്രഹം എന്ന്. പലരും അനുകരിച്ചു നോക്കാറുണ്ടെങ്കിലും വിജയിക്കാറില്ല. ഇതിനേക്കാള്‍ കുറച്ചു കൂടി ഗൗരവമായി പരിഗണിക്കേണ്ട വാക്കുകളാണ് സിബി മലയില്‍, കമല്‍, തുടങ്ങി മഞ്ജു വാരിയരുടെ ആദ്യകാല സംവിധായകരുടെ വാക്കുകള്‍.. മഞ്ജു ബ്രില്ലിയന്റ് മരൃേല ൈആണ് അല്ലെങ്കില്‍ ബുദ്ധിമതിയായ ഒരു നടിയാണ് എന്ന് പല സംവിധായകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ടൈമിംഗ്, അഭിനയ പാടവം, കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവ്, തുടങ്ങി ഒരു അഭിനേതാവിനു വേണ്ട ‘ബുദ്ധി ‘മഞ്ജു വാരിയര്‍ക്കു ഉണ്ട് എന്നതാണ് അതിനു കാരണം.
Sslc പരീക്ഷക്ക് 527/600മാര്‍ക്ക് ആയിരുന്നു മഞ്ജു നേടിയത്. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തില്‍ പഠിച്ച മഞ്ജു നൃത്തം, കല എന്നീ മേഖലകളില്‍ അസാമാന്യ വൈഭവം മഞ്ജു പഠന സമയത്ത് പ്രകടിപ്പിച്ചിരുന്നു.
1995ല്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. അന്ന് പുരുഷ താരങ്ങളുടെ ഒപ്പം തുല്യ കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചു. കന്മദം ആറാം തമ്പുരാന്‍ എന്നീ സിനിമകളില്‍ മോഹന്‍ ലാലിനോളം തുല്യ വേഷങ്ങളില്‍ മഞ്ജു പ്രത്യക്ഷപ്പെട്ടു. സമ്മര്‍ ഇന്‍ ബെത്‌ലെഹേം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തു, ജയറാം, സുരേഷ് ഗോപി എന്നീ അനുഭവ സമ്പത്തുള്ള താരങ്ങള്‍ക്ക് അഭിനയത്തിന്റെ കാര്യത്തില്‍ മഞ്ജു വെല്ലുവിളി ഉയര്‍ത്തിയതായി സംവിധായകന്‍ സിബി മലയില്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തന്റെ 18-മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി..
അതിനു ശേഷം ഏകദേശം 25 ഓളം മലയാള സിനിമകളില്‍ മൂന്ന് വര്‍ഷത്തെ കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.
1999ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24 നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് അവര്‍ നൃത്തം ചെയ്തത്. മലയാളത്തില്‍ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറയുമ്പോഴുണ്ടാകുന്ന ചര്‍ച്ചകളില്‍ എപ്പോഴും മഞ്ജു വാര്യര്‍ എന്ന പേര് ഒന്നാമതായി ഉയര്‍ന്നിരുന്നു.16 വര്‍ഷങ്ങള്‍ക്കു ശേഷം 2014-ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ അവര്‍ ശക്തമായ തിരിച്ചു വരവ് നടത്തി.
90കളില്‍ സൂപ്പര്‍ താരങ്ങളുടേത് പോലെ ഒരു സിനിമ സ്വന്തമായി വിജയിപ്പിക്കാനുള്ള കഴിവ് മഞ്ജുവിനുണ്ടായിരുന്നു. തിരിച്ചു വരവിലും സ്ഥിതി വ്യത്യസ്തമല്ല. ഉദാഹരണം സുജാത,ജോ ആന്‍ഡ് ദി ബോയ്, മോഹന്‍ലാല്‍, കരിങ്കുന്നം സിക്‌സസ്, റാണി പത്മിനി തുടങ്ങിയ ചിത്രങ്ങള്‍ മഞ്ജു വാരിയരെ പ്രധാന കഥാപാത്രം ആക്കിക്കൊണ്ട് ഉള്ളവയായിരുന്നു. മോഹന്‍ലാലിനൊപ്പം ചെയ്ത എന്നും എപ്പോഴും, വില്ലന്‍, എന്നീ ചിത്രങ്ങളില്‍ തുല്യ പ്രാധാന്യം ഉള്ള വേഷത്തില്‍ അഭിനയിച്ചു.