ദീപാവലിക്ക് നടി മഞ്ജു വാര്യരെ തേടി ഒരു അതിഥിയെത്തി. 96 ാം വയസ്സില്‍ സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷയില്‍ 100 ല്‍ 98 മാര്‍ക്കും കരസ്ഥമാക്കി എല്ലാവരെയും അമ്പരിപ്പിച്ച പഠിപ്പിസ്റ് കാര്‍ത്യായനി അമ്മയായിരുന്നു അത്. ആ അതിഥിയെത്തിയ സന്തോഷം മഞ്ജു തന്നെയാണ് തന്റെ ആരാധകരുമായി പങ്കുവച്ചത്.
‘ഇന്ന് എന്നെത്തേടി വന്ന അതിഥി…97ാം വയസില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി പ്രായത്തെ ‘തോല്പിച്ച’ കെ.കാര്‍ത്യായനി അമ്മ.’ ചിത്രത്തോടൊപ്പം മഞ്ജുവിന്റെ കുറിക്കുകയും ചെയ്തു.
കാര്‍ത്ത്യായനി അമ്മയ്ക്ക് മഞ്ജു മുണ്ടും നേര്യതും സമ്മാനിച്ചു. പൊന്നടയണിയിച്ചു. കേക്ക് മുറിച്ചു. ശേഷം ഇരുവരും ചേര്‍ന്ന് സെല്‍ഫിയെടുക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ശേഷം മഞ്ജു ചോദിച്ചു, ഇനിയെന്താണ് ആഗ്രഹം? കമ്പ്യൂട്ടര്‍ പഠിക്കണം മറുപടി ഉടന്‍ വന്നു. സിനിമയില്‍ അഭിനയിക്കുന്നോ? തൊഴുകയ്യോടെ അമ്മയുടെ മറുപടി ‘വേണ്ട പഠിക്കാനാണിഷ്ടം’. പൊട്ടിച്ചിരിയാണ് പിന്നീട് ഉയര്‍ന്നത്.