ഇപ്പോഴും ലാലേട്ടന് മുന്നില്‍ നില്‍ക്കുമ്പോഴും ഒരു സീനില്‍ അഭിനയിക്കുമ്പോഴും എനിക്ക് അന്നുണ്ടായ അതേ വിറയലും പേടിയുമൊക്കെയുണ്ടെന്ന് മഞ്ജു വാര്യർ.
വേറൊരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആറാം തമ്പുരാനിലേക്ക് എനിക്ക് ക്ഷണം വരുന്നത്. അന്ന് എല്ലാവരും എന്നെ അഭിനന്ദിച്ചു.
ഏറ്റവും വലിയ കാര്യമല്ലേ നടക്കാന്‍ പോകുന്നത് എന്ന് പറഞ്ഞു. അന്നുവരെ ഞാന്‍ ലാലേട്ടനെ നേരിട്ട് കണ്ടിട്ടില്ല. സിനിമ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹത്തെ നേരിട്ട് കാണാന്‍ പറ്റുമല്ലോ എന്ന എക്സൈറ്റ്മെന്റായിരുന്നു എനിക്ക്.
സെറ്റില്‍ വന്നപ്പോഴും ഞാന്‍ ലാലേട്ടനോട് ഒരുപാട് സ്നേഹത്തോടെ സംസാരിക്കും. അപ്പോഴും ഞാന്‍ ദൂരെ മാറി നിന്ന് പേടിയോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹത്തെ കണ്ടുനിന്നത്.
എന്നാല്‍ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാലേട്ടന് വളരെ ലാഘവത്തോടെ ഈസിയായിട്ടാണ് ചെയ്യുന്നത്. ഞാന്‍ പുതിയ ആളായാതുകൊണ്ട് എന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നി.
വെറുതെ തോന്നിയതാണ്. എന്നാല്‍ അതിന് ശേഷം അതേ സീന്‍ ഡബ്ബിംഗ് തിയറ്ററില്‍ കണ്ടപ്പോഴാണ് ലാല്‍ മാജിക് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.