പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. ഞാൻ ഒരിക്കലും ഒരു റിഗ്രെറ്റ്സ് (പശ്ചാത്താപം) വയ്ക്കാത്ത ആളാണ്. എന്തും നല്ലതിനായിരുന്നു സംഭവിച്ചത് എന്ന് വിചാരിക്കുന്ന ആളാണ്.
ഒരുപക്ഷേ ഇപ്പോഴായിരിക്കും കേട്ടോ എനിക്ക് ആ ചിന്ത കൂടുതൽ വന്നു തുടങ്ങിയത്. എന്തായിരുന്നെങ്കിലും അതെല്ലാം നല്ലതിനായിരുന്നു. എന്റെ ജീവിതത്തിൽ ഒന്നും മാറ്റണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.
പെട്ടെന്നൊരു കാര്യം ഓർത്താൽ കഴിഞ്ഞ ദിവസം ലുലുവിൽ ഒരു ഫംഗ്ഷൻ നടന്നപ്പോൾ സ്റ്റേജിൽ നിന്ന എല്ലാവർക്കും ഞാൻ ഒരു കഷണം കേക്ക് കൊടുത്തിരുന്നു. പക്ഷേ ആ കുഞ്ഞിനെ മാത്രം ഞാൻ കണ്ടില്ല.
പിന്നീട് അതിന്റെ വീഡിയോ കണ്ടപ്പോഴാണ് ഞാൻ ആ കുഞ്ഞിനു മാത്രം കൊടുത്തില്ലല്ലോ എന്നോർത്തത്. ഇപ്പോ എനിക്ക് വീണ്ടും ആ ഫംഗ്ഷനിൽ തിരിച്ചു പോയിട്ട് ആ കുഞ്ഞിന്റെ വായിൽ ഒരു കഷണം കേക്ക് വച്ചുകൊടുത്താൽ കൊള്ളാം എന്നുണ്ട്.
അങ്ങനെയുള്ള ചെറിയ ചെറിയ പശ്ചാത്താപങ്ങളേ എനിക്കുള്ളൂ. അല്ലാതെ വലിയ റിഗ്രെറ്റ്സ് ഒന്നും എന്റെ ജീവിതത്തിൽ ഇല്ല. -മഞ്ജു വാര്യർ