മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വന്‍ഹിറ്റുകളായിരുന്നു.
ഇരുവരും ഒന്നിച്ച് അഭിനയിച്ച് അവസാനമായി ഇറങ്ങിയ ലൂസിഫര്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന നേട്ടം കരസ്ഥമാക്കിയിരുന്നു.
മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പളളിയും പ്രിയദര്‍ശിനി രാംദാസുമായിട്ടാണ് മോഹന്‍ലാല്‍ മഞ്ജുവും എത്തിയത് എത്തിയത്.
അതേസമയം ലൂസിഫറില്‍ ലാലേട്ടനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുളള ഒരനുഭവം പങ്കുവെയ്ക്കുകയാണ് മഞ്ജു വാര്യര്‍ ഒരു എഫ്എം ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജു വാര്യയുടെ തുറന്നു പറച്ചില്.
ലൂസിഫറിലെ ഒരു സീനില്‍ അഭിനയിച്ച ശേഷമുളള ലാലേട്ടന്റെ പ്രശംസയെ കുറിച്ചാണ് മഞ്ജു വാര്യര്‍ മനസുതുറന്നത്.
സിനിമയില്‍ ലാലേട്ടന് ഇല്ലാത്ത എന്റെ ഒരു സീന്‍ ഉണ്ടായിരുന്നു. അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം എന്റെ അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്.
അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന് അത് ശ്രദ്ധിച്ച ശേഷം എന്നെ പ്രശംസിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെയൊരു ആവശ്യം തന്നെയില്ല.
സ്വന്തം സീനുകളുടെ മാത്രം കാര്യം നോക്കിയാല്‍ മതി. പക്ഷേ എന്റെ അഭിനയം കണ്ട് ഇങ്ങനെ പറയാനുളള ഒരു മനസ്സ് അദ്ദേഹം കാണിച്ചു അതൊരു വലിയ കാര്യം തന്നെയാണ്. മഞ്ജു പറഞ്ഞു.
തിരിച്ചുവരവില്‍ ലൂസിഫറിന് പുറമെ എന്നും എപ്പോഴും, വില്ലന്‍, ഒടിയന്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിലും മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു.
ആറാം തമ്പുരാന് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. പിന്നാലെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രത്തിലും മോഹന്‍ലാലും മഞ്ജു വാര്യരും എത്തി.
കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ മഞ്ജു വാര്യരുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ടെക്നോ ഹൊറര്‍ ചിത്രമായ ചതുര്‍മുഖമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയത്.
ചതുര്‍മുഖത്തിന് പിന്നാലെ കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, ജാക്ക് ആന്‍ഡ് ജില്, മരക്കാര്‍ എന്നീ സിനിമകളും നടിയുടെതായി വരുന്നുണ്ട്.