എന്റെയും അവരുടെയും ജീവിതം ഒരുപോലെ! കാലതാമസം എത്തിച്ചത് മനോഹരമായ ക്ലൈമാക്‌സിലേയ്ക്ക്; മഞ്ജു വാര്യര്‍ പറയുന്നു

gergegeമഞ്ജു വാര്യരും അമലയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കെയര്‍ ഓഫ് സൈറാ ബാനു’. ചിത്രം വരുന്ന വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിലൂടെ ആദ്യമായി മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതിനൊപ്പം അമലയ്ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്നതിന്റെ കൂടി ആവേശത്തിലാണ് മഞ്ജു വാര്യര്‍. സിനിമയിലെ പ്രത്യക്ഷമായ പ്രത്യേകത താന്‍ മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതു തന്നെയാണെന്ന് മഞ്ജു റിപ്പോര്‍ട്ടറോട് പറഞ്ഞു.

നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം അമല സിനിമയില്‍ തിരിച്ചെത്തുന്നു എന്നതാണ് സിനിമയിലെ മറ്റൊരു പ്രത്യേകത. സൈറാ ബാനുവിന്റെ ഭാഗമാകാന്‍ അമല എത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ആഗ്രഹിച്ച പോലെ തന്നെ ചിത്രത്തിന്റെ ഭാഗമാകാന്‍ അമല എത്തുകയായിരുന്നുവെന്നും മഞ്ജു പറഞ്ഞു. അതുപോലെ തന്നെ മറ്റൊരു പ്രത്യേകത കിസ്മത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിമാറിയ ഷെയ്ന്‍ നിഗവും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഞങ്ങള്‍ മൂന്നു പേരുടേയും കോമ്പിനേഷന്‍ പുതുമയുള്ളതായി തോന്നിയെന്നും മഞ്ജു പറഞ്ഞു.

ഒന്നരവര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ കഥ താന്‍ കേട്ടത്. കഥ കേട്ടപ്പോള്‍ തന്നെ സിനിമയുടെ ഭാഗമാകണമെന്നു തോന്നി. എല്ലാ ഘടകങ്ങളും ഒത്തുവരാന്‍ കുറച്ച് കാലതാമസമുണ്ടായി. അതുകൊണ്ടാണ് ചിത്രം ഇത്രത്തോളം വൈകിയത്. എന്നാല്‍ ആ കാലതാമസം മനോഹരമായ ഒരു ക്ലൈമാക്സിലേക്കാണ് എത്തിച്ചതെന്നും മഞ്ജു പറഞ്ഞു. സൈറാ ബാനു ഒരു പോസ്റ്റ് വിമണാണ്. സ്വന്തം ലോകത്ത് സന്തോഷകരമായി ജീവിക്കുന്ന ഒരു സാധാരണ സ്ത്രീ. താനും അതുപോലെ തന്നെ തന്റേതായ ലോകത്ത് സന്തോഷകരമായി ജീവിക്കുന്നുവെന്ന് മഞ്ജു പറഞ്ഞു.

Related posts