മലയാളത്തിനൊപ്പം തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള താരമാണ് മഞ്ജു വാര്യര്‍. മോളിവുഡിന്റെ ലേഡിസൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു അറിയപ്പെടുന്നത്.
1996 ല്‍ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യര്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം പുറത്തിറങ്ങിയ മഞ്ജു വാര്യരുടെ എല്ലാ ചിത്രങ്ങളും വന്‍ വിജയമായിരുന്നു.
വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നടി ഒരു ഇടേവളയ്ക്ക് ശേഷം വീണ്ടും മടങ്ങി യെത്തുകയായിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയില്‍ എത്തിയത്.
ആദ്യത്തെ പോലെ രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കൊപ്പവും യുവ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാനുളള അവസരം മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുളള വ്യത്യാസത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മഞ്ജു. ദി പ്രീസ്റ്റിന്റെ റീലീസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രസ്മീറ്റിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്
മോഹന്‍ലാലിനോടൊപ്പം നിരവധി ചിത്രങ്ങളില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചിട്ടുണ്ട്. ആറാം തമ്പുരാനും, കന്മദവുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വഷയമാണ്. രണ്ടാം വരവിലും മോഹന്‍ലാലിനോടൊപ്പം നടി അഭിനയിച്ചിരുന്നു.
മോഹന്‍ലാലിനോടൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടങ്കിലും മമ്മൂട്ടിക്കൊപ്പം ആദ്യമായിട്ടാണ് മഞജു അഭിനയിക്കുന്നത്.
ദി പ്രീസ്റ്റാണ് ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം. മമ്മൂട്ടിക്കും മോഹന്‍ലാലിനും അവരുടേതായ പ്രത്യേകളുണ്ടെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. മമ്മൂക്കയും ലാലേട്ടനും എന്താണോ അങ്ങനെ തന്നെയായി നില്‍ക്കുന്നതിന് അതിന്റേതായ കാരണമുണ്ട്.
രണ്ടുപേര്‍ക്കും അവരവരുടേതായിട്ടുള്ള, യൂനീക്കായിട്ടുള്ള പേഴ്സണാലിറ്റിയുണ്ട്. ഇത് എല്ലാവര്ക്കും അറിയാം.
മലയാള സിനിമയുടെ രണ്ട് വലിയ തൂണുകളാണ് ഇരുവരുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. നേരത്തെ നല്കിയ അഭിമുഖങ്ങളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിയാത്തതിന്റെ ദുഃഖം മഞ്ജു വാര്യര്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു.
ഞാന്‍ അഭിനയം തുടങ്ങിയ കാലം മുതലെ കേള്‍ക്കുന്ന ചോദ്യമാണ് എന്താണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തത് എന്നുള്ളത് .
ആ ഭാഗ്യത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ഞാന്‍ മറുപടി പറയാറുള്ളത്. ഇപ്പോള്‍ അത് നടന്നിരിക്കുകയാണ്.
2019ല്‍ ബി. ഉണ്ണികൃഷ്ണനാണ് ഈ സിനിമയെ കുറിച്ച് എന്നോട് പറയുന്നത്. മമ്മൂക്കയാണ് അഭിനയിക്കുന്നത് എന്ന കേട്ടപ്പോ തന്നെ ഞാന്‍ വേറെ ഒന്നും ആലോചിച്ചില്ല. അപ്പോള്‍ തന്നെ ഞാന്‍ ഉണ്ടെന്ന് പറഞ്ഞു.
പിന്നീട് ആണ് കഥയും സംവിധായകനെ കുറിച്ചുമൊക്കെ കേള്‍ക്കുന്നതൊന്നും മഞ്ജു പറയുന്നു. ഒരു വര്‍ഷത്തെ കാത്തിരുപ്പിന് ശേഷം മാര്‍ച്ച് 11 ആണ് ചിത്രം റിലീസ് ചെയ്യുന്നത്.